Showing posts with label Story. Show all posts
Showing posts with label Story. Show all posts

Friday, August 23, 2013

ഇപ്പാ മ്മളേം സില്‍മേല്‍ എടുത്തേയ്


അങ്ങിനെ അബസ്വരനേയും സില്മേല്‍ എടുത്തു !!!

Wednesday, May 08, 2013

രണ്ടാം പ്രണയം



ആദ്യ പ്രണയത്തിന്റെ വിജയകരമായ പരാജയത്തിനു ശേഷം ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ....

"അടുത്ത തവണ ക്ലാസ്‌ ആരംഭിക്കുമ്പോള്‍ തന്നെ പുതിയൊരു ലൈന്‍ വലിച്ചു കണക്ഷന്‍ കൊടുക്കുക, എന്നിട്ട് അവളോടൊപ്പം പഴയവളുടെ മുന്നിലൂടെ നടക്കുക"  എന്ന മഹത്തായ ലക്ഷ്യം.

Friday, March 08, 2013

അവള്‍ സ്ത്രീ


ലോക വനിതാ ദിനം
സമൂഹത്തിന് നേര്‍വഴി കാട്ടുന്ന വനിതകളുടെ ദിനം.
സമൂഹത്തെ വഴിപിഴപ്പിക്കുന്ന വനിതകളുടേയും ദിനം !!

കുഞ്ഞുങ്ങളെ പത്ത് മാസം ചുമന്ന്, ജന്മം നല്‍കി മുലയൂട്ടി വളര്‍ത്തിയ അമ്മമാരുടേയും ദിനം.
ജന്മം നല്‍കിയ കുഞ്ഞിന്റെ ജീവനെടുക്കുന്ന ധര്‍മിസ്ത ജോഷിമാരുടേയും ദിനം !!!

Friday, October 26, 2012

ഫൗസിയയുടെ പീഡനാഘോഷ പരമ്പര


അതൊരു ബുധനാഴ്ചയായിരുന്നു...

പനി പിടിച്ചത് കാരണം നാലഞ്ച് ദിവസം പ്രീഡിഗ്രീ സഹപാഠികളോട് വിട്ടു നില്‍ക്കേണ്ടി വന്ന ക്ഷീണം തീര്‍ക്കാന്‍ രാവിലെ തന്നെ അണിഞ്ഞൊരുങ്ങി ബഷീര്‍ കോളേജിലെത്തി.

Monday, September 17, 2012

ഒന്നും മറക്കില്ലെന്നറിയാം, എങ്കിലും


അവന്‍ ബഷീര്‍...

കോളേജില്‍ ക്ലാസുകള്‍ തുടങ്ങി മൂന്നാഴ്ചക്കുള്ളില്‍ തന്നെ രണ്ടു പേരുടെ ലൈനുകള്‍ക്ക് കൃത്യമായി കണക്ഷന്‍ കൊടുത്ത്‌ ഈ മേഖലയിലുള്ള തന്റെ പ്രതിഭയെ കോളേജിനു മുന്നില്‍ തുറന്ന് കാട്ടിയവന്‍. ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുള്ള ചിലരെ കൂടി ക്ലാസില്‍ കൂട്ടായി ലഭിച്ചത് അവന്റെ ജോലികള്‍ എളുപ്പമാക്കി. നിരാശാകാമുകന്മാരുടെ അവസാന അത്താണിയായി ആ പ്രണയ ക്വട്ടേഷന്‍ സംഘം ക്യാമ്പസില്‍ പേരെടുത്തു.

Wednesday, August 01, 2012

കടലുണ്ടി എക്സ്പ്രസ്സ്


കുട്ടിക്കാലത്തെ കൗതുകങ്ങളില്‍ ഒന്നായിരുന്നു തീവണ്ടി എന്ന നീണ്ട സാധനം.

പല സ്ഥലങ്ങളിലേക്കും പോകുമ്പോള്‍ ഗൈറ്റ് അടവില്‍ പെടുക എന്നത് എനിക്കിഷ്ടമുള്ള കാര്യമായിരുന്നു.
"തീവണ്ടിയെ അടുത്ത് കാണാം.
ബോഗികള്‍ എണ്ണാന്‍ നോക്കാം..."

Friday, July 06, 2012

അപ്പുക്കുട്ടന്റെ കൊലപാതകം : ഒരു വെളിപ്പെടുത്തല്‍


അങ്ങിനെ പുതുതായി കിട്ടിയ പ്രിസ്ക്രിപ്ഷന്‍ പാഡിലേക്ക്  അന്തം വിട്ട് കുന്തം പോലെ നോക്കി ഇരിക്കുമ്പോഴാണ്  ഡോ.അപ്പുക്കുട്ടന്റെ മൊബൈല്‍ ഫോണ്‍ കരഞ്ഞത്‌.....
"അവനവന് വേണ്ടിയല്ലാതെ അപരന് ചുടു രക്തമൂറ്റി കുലം വിട്ട് പോയവന്‍ രക്തസാക്ഷീ...."

Wednesday, June 20, 2012

ശോശാമ്മയുടെ നിത്യശാന്തി


അങ്ങിനെ ഇരയേയും കാത്ത്  'രോഗി മഹാ സമുദ്രത്തിലേക്ക് ' ചൂണ്ടയിട്ട് ഇരിക്കുമ്പോഴാണ് എവിടെയോ കണ്ടു മറന്ന ഒരു മുഖം ഡോ.അപ്പുക്കുട്ടന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌.

Friday, June 08, 2012

ഹാജ്യാരുടെ നെയിംസ്ലിപ്പും നബീസുവും


പെയ്തിറങ്ങിയ മഴത്തുള്ളികളും, സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ആവേശ സഞ്ചാരവും കണ്ണുകളില്‍ പതിഞ്ഞപ്പോള്‍ മനസ്സ് സ്വപ്നത്തിലെന്ന പോലെ സഞ്ചരിച്ചത് കുട്ടിക്കാലത്തെ ചില ഓര്‍മ്മകളിലേക്കാണ്....

ഇത് ഒരു ഹാജ്യാരുടെ കഥയാണ്....

Thursday, May 10, 2012

അപ്പുക്കുട്ടന്റെ ആദ്യാനുഭവം


ആയുര്‍വേദ കോളേജിലെ പരീക്ഷാ കടമ്പകള്‍ കടന്ന് മുറി വൈദ്യനായി ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്താണ് അപ്പുക്കുട്ടന്‍ ആദ്യമായി ഒരു രോഗിയെ വാണിജ്യാടിസ്ഥാനത്തില്‍ പരിശോധിക്കുന്നത്.

'വാണിജ്യാടിസ്ഥാനത്തില്‍' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായോ?

Thursday, April 05, 2012

നേര്‍ച്ചക്കുല


രംഗം : ബ്ലോഗുലകം രാജ സദസ്സ്‌....

ഭൃത്യന്‍ : "ബ്ലോഗശ്രീ ബ്ലോഗാദി ബ്ലോഗന്‍, ബ്ലോഗ കുലോത്താമന്‍, ബ്ലോഗണ വീരന്‍, ബ്ലോഗുലക രാജന്‍ ഇതാ എഴുന്നള്ളുന്നേ ...."

ഡും ഡും ഡും....

വിദൂഷകന്‍ (ആത്മഗതം) : "വന്നിരിക്കുന്നു കോപ്പിലെ പുണ്യവാളനായ ഒരു ബ്ലോഗണന്‍. പോസ്റ്റില്ലാ രാജ്യത്ത്‌ മുറി പോസ്റ്റന്‍ ബ്ലോഗണനായതാ."

Wednesday, March 14, 2012

സൈദാല്യാക്കയുടെ പീഡനങ്ങള്‍ : അഡള്‍ട്ട്സ് ഓണ്‍ലി


ഇത് സൈദാല്യാക്കയുടെ കഥയാണ്.....
പേ പിടിച്ച മാങ്ങ തിന്ന എനിക്കും പേ പിടിക്കുന്നത്  കാണാന്‍ ആക്രാന്തത്തോടെ ഓടി വന്നവരുടെ കൂട്ടത്തില്‍  സൈദാല്യാക്കയും ഉണ്ടായിരുന്നല്ലോ.....

സൈദാല്യാക്കയായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്ത്‌ (തൊണ്ണൂറുകളില്‍)  ഗ്രാമത്തില്‍  ഉണ്ടായിരുന്ന ഏക സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥന്‍.

Thursday, November 24, 2011

മുല്ലപ്പെരിയാറേ, നിന്നോട് പറയാനുള്ളത്


മുല്ലപ്പെരിയാറേ....

നീയാണ്,  കുതിര രോമത്തില്‍ തൂങ്ങിക്കിടന്ന ഡെമക്ലീസിന്റെ വാളുപോലെ ഇന്ന് മലയാളികളുടെ ജീവനു മേല്‍ തൂങ്ങിക്കിടക്കുന്നത്  എന്ന് ഞങ്ങള്‍ക്കറിയാം.

ഏതു നിമിഷവും തകരാന്‍ സാധ്യതയുള്ളത്ര ദുര്‍ബലമാണല്ലോ നിന്റെ വിരിഞ്ഞ മാറ്....

Monday, November 07, 2011

പേ പിടിച്ച മാങ്ങ


ഒരു മാങ്ങയാണ് ഈ കഥയിലെ താരം.
മാങ്ങ എന്ന് പറഞ്ഞാല്‍ മൂപ്പ് എത്താത്ത പച്ച മാങ്ങ.

ആ  മാങ്ങക്ക് ജന്മം കൊടുത്ത മാവുമായി എനിക്ക് അഭേദ്യമായ ഒരു ബന്ധം ഉണ്ട്.

പറമ്പില്‍ അവഗണിക്കപ്പെട്ടു ജീവിച്ചിരുന്ന ആ മാവിന്‍ തൈ പറിച്ചെടുത്തതും, ശ്രദ്ധയും വെള്ളവും വെളിച്ചവും ലഭിക്കുന്ന സ്ഥലം മാവിന്റെ പേരില്‍ പട്ടയമായി നല്‍കി, എന്റെ ആദ്യ പ്രണയത്തിന്റെ പാവന സ്മരണക്കായി അതിനെ അവിടെ കുഴിച്ചിട്ട് സംരക്ഷിച്ചതും ഞാനായിരുന്നല്ലോ.

Wednesday, August 31, 2011

പുതിയ കുരങ്ങനും പഴയ തൊപ്പിയും


ഈ കഥയുടെ ആദ്യഭാഗം നിങ്ങള്‍ കേട്ടിട്ടുള്ളതാണ്.

കാലങ്ങള്‍ കഴിഞ്ഞു പോയി.
രാമു രോഗശയ്യയിലായി.
തൊപ്പി കച്ചവടം എന്ന കുലത്തൊഴില്‍ രാമു മകന്‍ ബാലുവിനെ ഏല്‍പ്പിച്ചു.

Saturday, July 23, 2011

ആദ്യ പ്രണയം


മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്ത് വരുമ്പോഴേ ഞാന്‍ ഒരു തീരുമാനം എടുത്തിരുന്നു.
'നല്ല പക്വത വന്ന ശേഷം മാത്രമേ പ്രണയിക്കൂ' എന്ന ഉറച്ച തീരുമാനം.

അതുകൊണ്ടാണല്ലോ  ജനിച്ച് മിനിട്ടുകള്‍ പിന്നിടുന്നതിനു മുന്‍പ്‌ തന്നെ സുന്ദരിയായ നഴ്സ് തന്ന ചുംബനത്തില്‍ ഞാന്‍ വീഴാതിരുന്നത്.
വേറെ  ആരെങ്കിലും ആയിരുന്നെങ്കില്‍ അതില്‍ തന്നെ വീണിരുന്നേനേ...

Thursday, June 09, 2011

പോക്കര്‍ക്കും കിട്ടീ ലൈസന്‍സ്


പാത്തുമ്മയെ കെട്ടു കെട്ടിച്ച് നാട്ടിലേക്കയച്ചപ്പോള്‍ പോക്കരുടെ മനസ്സില്‍ പുതിയൊരു പൂതി ഉണര്‍ന്നു.
'ഒരു കാറ് ബാങ്ങിയാലോ? ദുബായീലെ വെലസ് ഒന്നുകൂടി കൂട്ടണം. പാത്തുമ്മയെ പറ്റിച്ച് നാട്ടിലേക്ക് അയച്ചു വിട്ട സന്തോഷം ശരിക്കും ആസ്വദിക്കണം.'

Wednesday, March 16, 2011

ഒരു നോമ്പ് കള്ളന്റെ കഥ


സ്കൂള്‍ പഠനകാലത്ത്‌ റംസാന്‍ വരുക എന്ന് വെച്ചാല്‍ പേടി ഉള്ളവാക്കുന്നതായിരുന്നു.
പകല്‍ മുഴുവനും ആഹാരം കഴിക്കാന്‍ കഴിയില്ല.
ക്ഷീണം കൊണ്ട് കളിക്കാന്‍ കഴിയാത്ത അവസ്ഥ.
"കളി അതല്ലേ എല്ലാം" എന്നതായിരുന്നല്ലോ അന്നത്തെ മുദ്രാവാക്യം.

Monday, February 21, 2011

പാത്തുമ്മ നാട്ടിലെത്തി


പാത്തുമ്മ നാട്ടിലേക്ക്‌ പുറപ്പെടാനായി വീമാനത്താവളത്തില്‍ എത്തി.

പാത്തുമ്മയുടെ മുഖത്തെ വിഷമം കണ്ടപ്പോള്‍ പോക്കര്‍ക്ക പറഞ്ഞു.
"ന്റെ  മുത്തേ, ജ്ജ് ബെഷമിക്കല്ലേ... ജ്ജ് ബെഷമിച്ചാല് മ്മടെ നെഞ്ച്  തകരും.”

പോക്കര്‍ക്കയുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ പാത്തുമ്മ വിഷമം ഒന്ന് കൂടി കൂട്ടി അഭിനയിച്ചു...
‘പോക്കരുടെ നെഞ്ച് തകരുന്നെങ്കില്‍ തകരട്ടെ....’

പറഞ്ഞതില്‍ നിന്നും 94 മണിക്കൂര്‍ വൈകി പാത്തുമ്മാക്ക് പുറപ്പെടാന്‍ ഉള്ള എയര്‍ ഇന്ത്യയുടെ വിമാനം ദുബായിയില്‍ ലാന്‍ഡ്‌ ചെയ്തു.

പാത്തുമ്മ വിമാനത്തില്‍ കയറി.

വിമാനത്തിന്റെ കിളി വിസില്‍ അടിച്ച് പുറപ്പെടാനുള്ള നിര്‍ദേശം പൈലറ്റിനു നല്‍കി.

പൈലറ്റ് വിമാനം സ്റ്റാര്‍ട്ട്‌ ആക്കാന്‍ നോക്കിയപ്പോള്‍ വിമാനം സ്റ്റാര്‍ട്ട്‌ ആകുന്നില്ലാ.

“നോക്കി നില്‍ക്കാതെ ഇറങ്ങി തള്ളടാ....” പൈലറ്റ് കിളിയോട് ഒച്ചയിട്ടു.

Wednesday, February 09, 2011

ബീരാന്‍ കൂടിയ കല്യാണം


അന്നു രാവിലെ വളരെ സന്തോഷത്തോടെയാണ് ബീരാന്‍ ഉണര്‍ന്നത്.

"ഇന്ന് അലവി മുതലാളിയുടെ മകന്റെ കല്യാണം ആണല്ലോ. ഉച്ചക്കത്തെ കാര്യം കുശാല്‍." കുടവയറില്‍ തലോടികൊണ്ട് ബീരാന്‍ ആത്മഗതം നടത്തി.

ബീരാന്‍ ഒന്നു കൂടി കിടക്കയില്‍ കിടന്നു ഉരുണ്ട ശേഷം എഴുന്നേറ്റ് ഉമിക്കരിയും ഉപ്പും എല്ലാം ചേര്‍ത്ത് ഉണ്ടാക്കിയ പ്രകൃതി ദത്ത ഉല്‍പ്പന്നം കൊണ്ട് പല്ല് തേച്ചു.

പതുക്കെ പല്ലില്‍ ഒന്ന് മേടി നോക്കി.
"ഇന്ന് ഉച്ചക്ക് കോയീം പോത്തൂം ഒക്കെ ചവക്കാന്‍ ഉള്ളതാ.സംഗതി സ്ട്രോങ്ങാ..." പല്ലില്‍ മേടിയ ശേഷം ബീരാന്‍ മനസ്സില്‍ വിചാരിച്ചു.

"ഇതിന്റെ ഗുണം മറ്റൊരു പേസ്റ്റ് നും കിട്ടൂലാ... പേസ്റ്റ് ഉപയോഗിക്കുന്ന ന്റെ മക്കളുടെ പല്ലൊക്കെ ഓട്ടയായിരിക്കുന്നു.ചെക്കന്‍മാരോട് ഉമ്മിക്കരി തേക്കാന്‍ പറഞ്ഞാല്‍ കളിയാക്കാന്‍ വരും.പല്ല് വേദന അനുഭവിക്കട്ടെ.അനുഭവിച്ചാലേ പഠിക്കൂ... " ബീരാന്‍ പിറുപിറുത്തു.

"എടി ആമിനാ...എന്താ തിന്നാന്‍ ????" ബീരാന്‍ കെട്ടിയോളോട് വിളിച്ചു ചോദിച്ചു.
"പുട്ടൂം പപ്പടോം..." ആമിന മറുപടി നല്‍കി.
"ഒണക്ക പുട്ടും പപ്പടോം...ഇക്ക് വാണ്ടാ... ഇജ്ജെന്നെ കേറ്റിക്കോ...." ബീരാന്‍ പുച്ഛത്തോടെയാണ് അത് പറഞ്ഞത്.

ആമിന : "അപ്പൊ നിങ്ങക്കെന്താ വേണ്ടത് ? "