Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Sunday, July 30, 2017

ഒരു ഗര്‍ഭണന്റെ ഡയറിക്കുറിപ്പുകള്‍ - രണ്ടാം ഭാഗം



ഒരു ഗര്‍ഭണന്റെ ഗര്‍ഭകാല യാത്രയിലേക്ക് സ്വാഗതം...

Sunday, April 12, 2015

തുഞ്ചന്‍ മീറ്റ്‌ 2015 : ചിത്രങ്ങള്‍ കഥ പറയുമ്പോള്‍

ബെഞ്ചിന്റെ ക്യാമറേല് ഞമ്മള്‍ ഫോട്ടം പുടിക്ക്ണത് ഞമ്മന്റെ ക്യാമറേല് കിട്ട്വോ ന്ന് ള്ള ടെസ്റ്റിംഗ് !

Thursday, June 05, 2014

ലീഡ് സ്റ്റോറി : സൈബര്‍ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടണോ ?






ദര്‍ശന ടി വിയിലെ സമകാലിക വിഷയങ്ങളിലുള്ള ചര്‍ച്ചാ പരിപാടിയായ "ലീഡ് സ്റ്റോറി"യില്‍ 'സൈബര്‍ സ്വാതന്ത്ര്യത്തിന്  കൂച്ചുവിലങ്ങിടണോ ?' എന്ന വിഷയത്തില്‍ അതിഥിയായി പങ്കെടുക്കാനുള്ള അവസരം അബസ്വരന് ലഭിച്ചിരുന്നു. ആ ചര്‍ച്ച താഴെയുള്ള വീഡിയോയിലെ പ്ലേ ബട്ടന്‍ ഞെക്കി കാണാം.

Saturday, March 08, 2014

ഒരു ഗര്‍ഭണന്റെ ഡയറിക്കുറിപ്പുകള്‍



ഒരു ഗര്‍ഭണന്റെ ഡയറിയിലൂടെയുള്ള സഞ്ചാരമാണിത്...

Friday, August 23, 2013

ഇപ്പാ മ്മളേം സില്‍മേല്‍ എടുത്തേയ്


അങ്ങിനെ അബസ്വരനേയും സില്മേല്‍ എടുത്തു !!!

Tuesday, August 06, 2013

ഇടങ്ങേറുകാരന്റെ ഇടങ്ങേറാക്കല്‍


ഇടങ്ങേറുകാരന്‍ ബ്ലോഗിന്റെ കൊച്ചു മൊതലാളി റിനു അബ്ദുല്‍ റഷീദിന്റെ ഇടങ്ങേറാക്കല്‍ !!!

അബസ്വരം :
ലിങ്കെടുത്തവന്‍ ലിങ്കാല്‍ !!!

കൂടുതല്‍ ഫോട്ടോകള്‍ക്ക് ഇവിടെ ക്ലിക്കാം

Wednesday, May 08, 2013

രണ്ടാം പ്രണയം



ആദ്യ പ്രണയത്തിന്റെ വിജയകരമായ പരാജയത്തിനു ശേഷം ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ....

"അടുത്ത തവണ ക്ലാസ്‌ ആരംഭിക്കുമ്പോള്‍ തന്നെ പുതിയൊരു ലൈന്‍ വലിച്ചു കണക്ഷന്‍ കൊടുക്കുക, എന്നിട്ട് അവളോടൊപ്പം പഴയവളുടെ മുന്നിലൂടെ നടക്കുക"  എന്ന മഹത്തായ ലക്ഷ്യം.

Friday, March 08, 2013

അവള്‍ സ്ത്രീ


ലോക വനിതാ ദിനം
സമൂഹത്തിന് നേര്‍വഴി കാട്ടുന്ന വനിതകളുടെ ദിനം.
സമൂഹത്തെ വഴിപിഴപ്പിക്കുന്ന വനിതകളുടേയും ദിനം !!

കുഞ്ഞുങ്ങളെ പത്ത് മാസം ചുമന്ന്, ജന്മം നല്‍കി മുലയൂട്ടി വളര്‍ത്തിയ അമ്മമാരുടേയും ദിനം.
ജന്മം നല്‍കിയ കുഞ്ഞിന്റെ ജീവനെടുക്കുന്ന ധര്‍മിസ്ത ജോഷിമാരുടേയും ദിനം !!!

Friday, October 26, 2012

ഫൗസിയയുടെ പീഡനാഘോഷ പരമ്പര


അതൊരു ബുധനാഴ്ചയായിരുന്നു...

പനി പിടിച്ചത് കാരണം നാലഞ്ച് ദിവസം പ്രീഡിഗ്രീ സഹപാഠികളോട് വിട്ടു നില്‍ക്കേണ്ടി വന്ന ക്ഷീണം തീര്‍ക്കാന്‍ രാവിലെ തന്നെ അണിഞ്ഞൊരുങ്ങി ബഷീര്‍ കോളേജിലെത്തി.

Monday, September 17, 2012

ഒന്നും മറക്കില്ലെന്നറിയാം, എങ്കിലും


അവന്‍ ബഷീര്‍...

കോളേജില്‍ ക്ലാസുകള്‍ തുടങ്ങി മൂന്നാഴ്ചക്കുള്ളില്‍ തന്നെ രണ്ടു പേരുടെ ലൈനുകള്‍ക്ക് കൃത്യമായി കണക്ഷന്‍ കൊടുത്ത്‌ ഈ മേഖലയിലുള്ള തന്റെ പ്രതിഭയെ കോളേജിനു മുന്നില്‍ തുറന്ന് കാട്ടിയവന്‍. ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുള്ള ചിലരെ കൂടി ക്ലാസില്‍ കൂട്ടായി ലഭിച്ചത് അവന്റെ ജോലികള്‍ എളുപ്പമാക്കി. നിരാശാകാമുകന്മാരുടെ അവസാന അത്താണിയായി ആ പ്രണയ ക്വട്ടേഷന്‍ സംഘം ക്യാമ്പസില്‍ പേരെടുത്തു.

Saturday, September 15, 2012

വരിയും വരയും സമ്മാനിച്ച എട്ടിന്റെ പണി



"ഇങ്ങക്ക്ണ്ടാക് ണ ഒര് സാസമ്മുട്ട്, ഒര് നെഞ്ഞ് വേദനം, ഒര് നെഞ്ഞെരിച്ചില്, ഒര് കൈമുട്ട് വേദനം, ഒര് കാല്‍ മുട്ട് വേദനം, ഉള്ക്ക്, ചതവ്, നീര്‌ക്കെട്ട്, പെനി, തലീക്കുത്ത്, ചീരാപ്പ്, അങ്ങനെയങ്ങനെ സകലമാന ബെജ്ജായിക്കും ഒരൊറ്റ ഒറ്റമൂലി...! അബസ്വരങ്ങളിരുന്ന് കാണാപ്പാഠം പഠിച്ചാ മതി... അല്ല പിന്നെ..!"

Monday, September 10, 2012

ഭാര്യോപയോഗ വില നിലവാര പട്ടിക


അങ്ങിനെ കെട്ട്യോള്‍മാര്‍ക്ക്  പ്രതിമാസ ശമ്പളം നല്‍കാന്‍ വ്യവസ്ഥയുള്ള ബില്ലുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വരുന്നു !!!

അഴിമതി തടയാന്‍ ഉള്ള ലോക്പാല്‍ ബില്‍ ശുഷ്കാന്തിയോടെ തകര്‍ത്ത് കയ്യില്‍ തന്ന, പെട്രോള്‍ വില നിയന്ത്രണാധികാരം കുത്തക മുതലാളിമാര്‍ക്ക്  കൈമാറിയ കേന്ദ്ര സര്‍ക്കാരാണ് ഈ ക്ഷേമ ബില്ലുമായി വരുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

Wednesday, August 01, 2012

കടലുണ്ടി എക്സ്പ്രസ്സ്


കുട്ടിക്കാലത്തെ കൗതുകങ്ങളില്‍ ഒന്നായിരുന്നു തീവണ്ടി എന്ന നീണ്ട സാധനം.

പല സ്ഥലങ്ങളിലേക്കും പോകുമ്പോള്‍ ഗൈറ്റ് അടവില്‍ പെടുക എന്നത് എനിക്കിഷ്ടമുള്ള കാര്യമായിരുന്നു.
"തീവണ്ടിയെ അടുത്ത് കാണാം.
ബോഗികള്‍ എണ്ണാന്‍ നോക്കാം..."

Friday, July 06, 2012

അപ്പുക്കുട്ടന്റെ കൊലപാതകം : ഒരു വെളിപ്പെടുത്തല്‍


അങ്ങിനെ പുതുതായി കിട്ടിയ പ്രിസ്ക്രിപ്ഷന്‍ പാഡിലേക്ക്  അന്തം വിട്ട് കുന്തം പോലെ നോക്കി ഇരിക്കുമ്പോഴാണ്  ഡോ.അപ്പുക്കുട്ടന്റെ മൊബൈല്‍ ഫോണ്‍ കരഞ്ഞത്‌.....
"അവനവന് വേണ്ടിയല്ലാതെ അപരന് ചുടു രക്തമൂറ്റി കുലം വിട്ട് പോയവന്‍ രക്തസാക്ഷീ...."

Wednesday, June 20, 2012

ശോശാമ്മയുടെ നിത്യശാന്തി


അങ്ങിനെ ഇരയേയും കാത്ത്  'രോഗി മഹാ സമുദ്രത്തിലേക്ക് ' ചൂണ്ടയിട്ട് ഇരിക്കുമ്പോഴാണ് എവിടെയോ കണ്ടു മറന്ന ഒരു മുഖം ഡോ.അപ്പുക്കുട്ടന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌.

Friday, June 08, 2012

ഹാജ്യാരുടെ നെയിംസ്ലിപ്പും നബീസുവും


പെയ്തിറങ്ങിയ മഴത്തുള്ളികളും, സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ആവേശ സഞ്ചാരവും കണ്ണുകളില്‍ പതിഞ്ഞപ്പോള്‍ മനസ്സ് സ്വപ്നത്തിലെന്ന പോലെ സഞ്ചരിച്ചത് കുട്ടിക്കാലത്തെ ചില ഓര്‍മ്മകളിലേക്കാണ്....

ഇത് ഒരു ഹാജ്യാരുടെ കഥയാണ്....

Thursday, May 10, 2012

അപ്പുക്കുട്ടന്റെ ആദ്യാനുഭവം


ആയുര്‍വേദ കോളേജിലെ പരീക്ഷാ കടമ്പകള്‍ കടന്ന് മുറി വൈദ്യനായി ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്താണ് അപ്പുക്കുട്ടന്‍ ആദ്യമായി ഒരു രോഗിയെ വാണിജ്യാടിസ്ഥാനത്തില്‍ പരിശോധിക്കുന്നത്.

'വാണിജ്യാടിസ്ഥാനത്തില്‍' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായോ?

Thursday, April 05, 2012

നേര്‍ച്ചക്കുല


രംഗം : ബ്ലോഗുലകം രാജ സദസ്സ്‌....

ഭൃത്യന്‍ : "ബ്ലോഗശ്രീ ബ്ലോഗാദി ബ്ലോഗന്‍, ബ്ലോഗ കുലോത്താമന്‍, ബ്ലോഗണ വീരന്‍, ബ്ലോഗുലക രാജന്‍ ഇതാ എഴുന്നള്ളുന്നേ ...."

ഡും ഡും ഡും....

വിദൂഷകന്‍ (ആത്മഗതം) : "വന്നിരിക്കുന്നു കോപ്പിലെ പുണ്യവാളനായ ഒരു ബ്ലോഗണന്‍. പോസ്റ്റില്ലാ രാജ്യത്ത്‌ മുറി പോസ്റ്റന്‍ ബ്ലോഗണനായതാ."

Sunday, April 01, 2012

എന്റെ വരക്കാരന്റെ എട്ടിന്റെ പണി


ബൂലോകത്തെ പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റും, ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗ്ഗര്‍ മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ  എന്റെ വര എന്ന ബ്ലോഗിന്റെ ജീവാത്മാവുമായ ശ്രീ.നൗഷാദ്‌ അകമ്പാടം ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നല്‍കിയ സ്നേഹ സമ്മാനം അഥവാ പാലും വെള്ളത്തില്‍ നല്‍കിയ എട്ടിന്റെ പണി.....

Wednesday, March 14, 2012

സൈദാല്യാക്കയുടെ പീഡനങ്ങള്‍ : അഡള്‍ട്ട്സ് ഓണ്‍ലി


ഇത് സൈദാല്യാക്കയുടെ കഥയാണ്.....
പേ പിടിച്ച മാങ്ങ തിന്ന എനിക്കും പേ പിടിക്കുന്നത്  കാണാന്‍ ആക്രാന്തത്തോടെ ഓടി വന്നവരുടെ കൂട്ടത്തില്‍  സൈദാല്യാക്കയും ഉണ്ടായിരുന്നല്ലോ.....

സൈദാല്യാക്കയായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്ത്‌ (തൊണ്ണൂറുകളില്‍)  ഗ്രാമത്തില്‍  ഉണ്ടായിരുന്ന ഏക സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥന്‍.