വൃദ്ധസദനങ്ങള്‍ കൂടി കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ആണല്ലോ നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് അയച്ച് സ്വാതന്ത്ര്യം ആഘോഷിക്കുന്ന മക്കള്‍ ചെയ്യുന്നത് ഏറ്റവും നീചമായ പ്രവര്‍ത്തിയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല.
എന്തുകൊണ്ട് കൂടുതല്‍ പേര്‍ വൃദ്ധസദനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്നതിന് രണ്ട് ഉത്തരങ്ങള്‍ ആണ് നമുക്ക് നല്‍കാന്‍ കഴിയുക.
സന്തോഷ് പണ്ഡിറ്റ് ആണല്ലോ ബൂലോകത്തില്‍ ഇപ്പോഴുള്ള പ്രധാന സംസാര വിഷയങ്ങളില്‍ ഒന്ന്. പണ്ഡിറ്റിനെ പറ്റിയുള്ള പല വിശകലനങ്ങളും കണ്ടപ്പോള്‍, 'പണ്ഡിറ്റിനെ പറ്റി ഒന്നും എഴുതില്ല' എന്ന തീരുമാനം പോലും മാറ്റി വെക്കേണ്ടതായി വരുന്നു...
ഒരു മാങ്ങയാണ് ഈ കഥയിലെ താരം.
മാങ്ങ എന്ന് പറഞ്ഞാല്‍ മൂപ്പ് എത്താത്ത പച്ച മാങ്ങ.
ആ മാങ്ങക്ക് ജന്മം കൊടുത്ത മാവുമായി എനിക്ക് അഭേദ്യമായ ഒരു ബന്ധം ഉണ്ട്.
പറമ്പില്‍ അവഗണിക്കപ്പെട്ടു ജീവിച്ചിരുന്ന ആ മാവിന്‍ തൈ പറിച്ചെടുത്തതും, ശ്രദ്ധയും വെള്ളവും വെളിച്ചവും ലഭിക്കുന്ന സ്ഥലം മാവിന്റെ പേരില്‍ പട്ടയമായി നല്‍കി, എന്റെ ആദ്യ പ്രണയത്തിന്റെ പാവന സ്മരണക്കായി അതിനെ അവിടെ കുഴിച്ചിട്ട് സംരക്ഷിച്ചതും ഞാനായിരുന്നല്ലോ.