ഒരു വ്യക്തിയുടെ മരണം എപ്പോൾ, എങ്ങിനെ സംഭവിച്ചു എന്നു ശാസ്ത്രീയമായ രീതിയിൽ നിർണ്ണയിക്കുന്നതിനുള്ള ശസ്ത്രക്രിയാ രീതിയാണ് പോസ്റ്റ്മോർട്ടം. ഇംഗ്ലീഷിൽ ഒട്ടോപ്സി (Autopsy) എന്നും ഇത് അറിയപ്പെടുന്നു. ഈ പ്രക്രിയയിൽ മരിച്ച വ്യക്തിയുടെ ശരീരം ബാഹ്യവും ആന്തരികവുമായ വിവിധ പരിശോധനകൾക്ക് വിധേയമാക്കുന്നു. ഈ പ്രക്രിയയിൽ വൈദഗ്ദ്ധ്യം നേടിയ ഡോക്റ്ററെ പതോളജിസ്റ്റ് എന്ന് വിളിക്കുന്നു.
Saturday, December 08, 2012
പോസ്റ്റ്‌മോര്‍ട്ട മഹോത്സവം
ഒരു വ്യക്തിയുടെ മരണം എപ്പോൾ, എങ്ങിനെ സംഭവിച്ചു എന്നു ശാസ്ത്രീയമായ രീതിയിൽ നിർണ്ണയിക്കുന്നതിനുള്ള ശസ്ത്രക്രിയാ രീതിയാണ് പോസ്റ്റ്മോർട്ടം. ഇംഗ്ലീഷിൽ ഒട്ടോപ്സി (Autopsy) എന്നും ഇത് അറിയപ്പെടുന്നു. ഈ പ്രക്രിയയിൽ മരിച്ച വ്യക്തിയുടെ ശരീരം ബാഹ്യവും ആന്തരികവുമായ വിവിധ പരിശോധനകൾക്ക് വിധേയമാക്കുന്നു. ഈ പ്രക്രിയയിൽ വൈദഗ്ദ്ധ്യം നേടിയ ഡോക്റ്ററെ പതോളജിസ്റ്റ് എന്ന് വിളിക്കുന്നു.
Friday, October 26, 2012
ഫൗസിയയുടെ പീഡനാഘോഷ പരമ്പര
അതൊരു ബുധനാഴ്ചയായിരുന്നു...
പനി പിടിച്ചത് കാരണം നാലഞ്ച് ദിവസം പ്രീഡിഗ്രീ സഹപാഠികളോട് വിട്ടു നില്‍ക്കേണ്ടി വന്ന ക്ഷീണം തീര്‍ക്കാന്‍ രാവിലെ തന്നെ അണിഞ്ഞൊരുങ്ങി ബഷീര്‍ കോളേജിലെത്തി.
Wednesday, October 10, 2012
മുക്കി മുക്കി വാര്‍ത്തുന്നവര്‍
നമ്മുടെ മാധ്യമ രംഗം സജീവതയോടെ ചലിച്ചുക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ആണല്ലോ നാം ജീവിച്ചു കൊണ്ടിരിക്കുന്നത്.
Monday, September 17, 2012
ഒന്നും മറക്കില്ലെന്നറിയാം, എങ്കിലും
അവന്‍ ബഷീര്‍...
കോളേജില്‍ ക്ലാസുകള്‍ തുടങ്ങി മൂന്നാഴ്ചക്കുള്ളില്‍ തന്നെ രണ്ടു പേരുടെ ലൈനുകള്‍ക്ക് കൃത്യമായി കണക്ഷന്‍ കൊടുത്ത് ഈ മേഖലയിലുള്ള തന്റെ പ്രതിഭയെ കോളേജിനു മുന്നില്‍ തുറന്ന് കാട്ടിയവന്‍. ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുള്ള ചിലരെ കൂടി ക്ലാസില്‍ കൂട്ടായി ലഭിച്ചത് അവന്റെ ജോലികള്‍ എളുപ്പമാക്കി. നിരാശാകാമുകന്മാരുടെ അവസാന അത്താണിയായി ആ പ്രണയ ക്വട്ടേഷന്‍ സംഘം ക്യാമ്പസില്‍ പേരെടുത്തു.
Saturday, September 15, 2012
വരിയും വരയും സമ്മാനിച്ച എട്ടിന്റെ പണി
"ഇങ്ങക്ക്ണ്ടാക് ണ ഒര് സാസമ്മുട്ട്, ഒര് നെഞ്ഞ് വേദനം, ഒര് നെഞ്ഞെരിച്ചില്, ഒര് കൈമുട്ട് വേദനം, ഒര് കാല്‍ മുട്ട് വേദനം, ഉള്ക്ക്, ചതവ്, നീര്‌ക്കെട്ട്, പെനി, തലീക്കുത്ത്, ചീരാപ്പ്, അങ്ങനെയങ്ങനെ സകലമാന ബെജ്ജായിക്കും ഒരൊറ്റ ഒറ്റമൂലി...! അബസ്വരങ്ങളിരുന്ന് കാണാപ്പാഠം പഠിച്ചാ മതി... അല്ല പിന്നെ..!"
Monday, September 10, 2012
ഭാര്യോപയോഗ വില നിലവാര പട്ടിക
അങ്ങിനെ കെട്ട്യോള്‍മാര്‍ക്ക് പ്രതിമാസ ശമ്പളം നല്‍കാന്‍ വ്യവസ്ഥയുള്ള ബില്ലുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വരുന്നു !!!
അഴിമതി തടയാന്‍ ഉള്ള ലോക്പാല്‍ ബില്‍ ശുഷ്കാന്തിയോടെ തകര്‍ത്ത് കയ്യില്‍ തന്ന, പെട്രോള്‍ വില നിയന്ത്രണാധികാരം കുത്തക മുതലാളിമാര്‍ക്ക് കൈമാറിയ കേന്ദ്ര സര്‍ക്കാരാണ് ഈ ക്ഷേമ ബില്ലുമായി വരുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
Saturday, September 01, 2012
വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ - E book Free
വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ ഇ ബുക്ക് ആയി ഡൌണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാം.
തികച്ചും സൗജന്യമായി....
പുസ്തകത്തില്‍ പേജ് മറിച്ച് വായിക്കുന്നത് പോലെ വായിക്കാന്‍ ഇ ബുക്കില്‍ സൗകര്യം ഉണ്ടായിരിക്കും.
രണ്ട് ഇ ബുക്കുകള്‍ ലഭ്യമാണ്.
Wednesday, August 22, 2012
വായ മൂടിക്കെട്ടുന്ന പച്ച രാഷ്ട്രീയക്കാര്‍
"ഹരിത വിപ്ലവം" എന്ന മുദ്രാവാക്യവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് മന്ത്രിക്കുപ്പായം തലനാരിഴക്ക് വഴിമാറിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ ആറു എം എല്‍ എ മാര്‍ ചേര്‍ന്ന് തുടങ്ങിയ ബ്ലോഗ് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ.
ഇല്ലെങ്കില്‍ ഇവിടെ ക്ലിക്കിയാല്‍ അവിടെ എത്താം.
Monday, August 13, 2012
ലണ്ടന്‍ വിടുമ്പോള്‍
ഒരു ഒളിമ്പിക്സ് കൂടി നമ്മോട് വിട പറഞ്ഞു.
വലിയ നേട്ടങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയുടെ മുന്‍കാല ഒളിമ്പിക്സ് ചരിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ അഭിമാനിക്കാനുള്ള വക നല്‍കിക്കൊണ്ട് തന്നെയാണ് കായിക താരങ്ങള്‍ ലണ്ടന്‍ വിട്ടത്.
Wednesday, August 01, 2012
കടലുണ്ടി എക്സ്പ്രസ്സ്
കുട്ടിക്കാലത്തെ കൗതുകങ്ങളില്‍ ഒന്നായിരുന്നു തീവണ്ടി എന്ന നീണ്ട സാധനം.
പല സ്ഥലങ്ങളിലേക്കും പോകുമ്പോള്‍ ഗൈറ്റ് അടവില്‍ പെടുക എന്നത് എനിക്കിഷ്ടമുള്ള കാര്യമായിരുന്നു.
"തീവണ്ടിയെ അടുത്ത് കാണാം.
ബോഗികള്‍ എണ്ണാന്‍ നോക്കാം..."
Wednesday, July 18, 2012
ഇതാണോ റംസാന്‍ ?
ഒരിക്കല്‍ കൂടി റംസാന്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു.
വിശുദ്ധ ഖുര്‍ആന്‍ ലോക നന്മക്കായി അവതരിക്കപ്പെട്ട റംസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം, ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ (വിശ്വാസം പ്രഖ്യാപിക്കുക, നമസ്ക്കാരം നിര്‍വഹിക്കുക, സക്കാത്ത് കൊടുക്കുക, റംസാന്‍ മാസത്തിലെ വ്രതം അനുഷ്ഠിക്കുക, ഹജ്ജ് ചെയ്യുക) നാലാമത്തേതാണ്.
Friday, July 06, 2012
അപ്പുക്കുട്ടന്റെ കൊലപാതകം : ഒരു വെളിപ്പെടുത്തല്‍
അങ്ങിനെ പുതുതായി കിട്ടിയ പ്രിസ്ക്രിപ്ഷന്‍ പാഡിലേക്ക് അന്തം വിട്ട് കുന്തം പോലെ നോക്കി ഇരിക്കുമ്പോഴാണ് ഡോ.അപ്പുക്കുട്ടന്റെ മൊബൈല്‍ ഫോണ്‍ കരഞ്ഞത്.....
"അവനവന് വേണ്ടിയല്ലാതെ അപരന് ചുടു രക്തമൂറ്റി കുലം വിട്ട് പോയവന്‍ രക്തസാക്ഷീ...."
Wednesday, June 20, 2012
ശോശാമ്മയുടെ നിത്യശാന്തി
അങ്ങിനെ ഇരയേയും കാത്ത് 'രോഗി മഹാ സമുദ്രത്തിലേക്ക് ' ചൂണ്ടയിട്ട് ഇരിക്കുമ്പോഴാണ് എവിടെയോ കണ്ടു മറന്ന ഒരു മുഖം ഡോ.അപ്പുക്കുട്ടന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
Friday, June 08, 2012
ഹാജ്യാരുടെ നെയിംസ്ലിപ്പും നബീസുവും
പെയ്തിറങ്ങിയ മഴത്തുള്ളികളും, സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ആവേശ സഞ്ചാരവും കണ്ണുകളില്‍ പതിഞ്ഞപ്പോള്‍ മനസ്സ് സ്വപ്നത്തിലെന്ന പോലെ സഞ്ചരിച്ചത് കുട്ടിക്കാലത്തെ ചില ഓര്‍മ്മകളിലേക്കാണ്....
ഇത് ഒരു ഹാജ്യാരുടെ കഥയാണ്....
Thursday, May 24, 2012
നാടകാന്ത്യം
ഒരിക്കല്‍ കൂടി അന്യായമായ പെട്രോള്‍ വില വര്‍ദ്ധന....
നാടകാന്ത്യം എന്ന നിലയില്‍ ഒരു ഹര്‍ത്താല്‍ തമാശ....!!!
ഇത്തരം ഏകദിന ഹര്‍ത്താലുകള്‍ കൊണ്ട് വല്ല കാര്യവും നടക്കുമോ?
Wednesday, May 16, 2012
ഫെമിനിസ്റ്റ് കൊച്ചമ്മമാരേ ഇതിലേ ഇതിലേ
ലക്ഷ്യത്തില്‍ നിന്നും ഗതിമാറി വഴിതെറ്റി സഞ്ചരിച്ച്, തെറ്റായ തീരത്ത് അണയപ്പെടുകയും, അവിടെ നങ്കൂരമിടാന്‍ നിര്‍ബന്ധിതമാക്കപ്പെടുകയും ചെയ്ത ഒരു ആശയമാണ് ഫെമിനിസം.
Thursday, May 10, 2012
അപ്പുക്കുട്ടന്റെ ആദ്യാനുഭവം
ആയുര്‍വേദ കോളേജിലെ പരീക്ഷാ കടമ്പകള്‍ കടന്ന് മുറി വൈദ്യനായി ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്താണ് അപ്പുക്കുട്ടന്‍ ആദ്യമായി ഒരു രോഗിയെ വാണിജ്യാടിസ്ഥാനത്തില്‍ പരിശോധിക്കുന്നത്.
'വാണിജ്യാടിസ്ഥാനത്തില്‍' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായോ?
Saturday, April 28, 2012
ഉയരട്ടങ്ങനെ ഉയരട്ടെ, തകരട്ടങ്ങനെ തകരട്ടെ
അങ്ങിനെ ഒരു പരീക്ഷാ ഫലം കൂടി പുറത്ത് വന്നു....
പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളേയും ആനന്ദത്തില്‍ ആറാടിച്ചു കൊണ്ട്....
പരീക്ഷ എഴുതിയ എല്ലാവര്‍ക്കും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുകയും ചെയ്തു.
പാഠപുസ്തകം ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവര്‍ ഇപ്പോഴെത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ തോല്‍ക്കില്ല എന്നതാണല്ലോ ഇന്നത്തെ അവസ്ഥ !!!
Tuesday, April 17, 2012
ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുക
കേന്ദ്ര സര്‍ക്കാര്‍ പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ....
ഒരാള്‍ക്ക് ഒരു തവണ മാത്രമേ ഇനി ഹജ്ജ് കമ്മറ്റി മുഖാന്തിരം (സബ്സിഡിയോടെ) ഹജ്ജിനു പോകാന്‍ കഴിയൂ എന്നതാണ് അതിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്.
ഇതിന്റെ പശ്ചാത്തലത്തില്‍ ഇട്ട ഫേസ് ബുക്ക് സ്റ്റാറ്റസില്‍ ഉണ്ടായ കമന്റുകള്‍ കൂടുതല്‍ വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ വേണം എന്ന് തോന്നലിലേക്ക് നയിച്ചപ്പോള്‍ പിറവിക്കൊണ്ടാതാണീ പോസ്റ്റ് ...
Wednesday, April 11, 2012
തകര്‍ന്നടിഞ്ഞ സാമുദായിക സന്തുലിതാവസ്ഥ
അങ്ങിനെ ജാതിയുടെയും, മതത്തിന്റെയും പേരില്‍ നീണ്ടു പോയ അധികാരത്തിന്റെ അപ്പക്കഷ്ണ വീതം വെപ്പ് പൂര്‍ത്തിയായി.
അഞ്ചാം മന്ത്രിയെ എതിര്‍ക്കുന്നവരുടെ ഭാഷയില്‍ പറഞ്ഞാല്‍ "കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ന്നു തരിപ്പണമായി !!!!"
Thursday, April 05, 2012
നേര്‍ച്ചക്കുല
രംഗം : ബ്ലോഗുലകം രാജ സദസ്സ്....
ഭൃത്യന്‍ : "ബ്ലോഗശ്രീ ബ്ലോഗാദി ബ്ലോഗന്‍, ബ്ലോഗ കുലോത്താമന്‍, ബ്ലോഗണ വീരന്‍, ബ്ലോഗുലക രാജന്‍ ഇതാ എഴുന്നള്ളുന്നേ ...."
ഡും ഡും ഡും....
വിദൂഷകന്‍ (ആത്മഗതം) : "വന്നിരിക്കുന്നു കോപ്പിലെ പുണ്യവാളനായ ഒരു ബ്ലോഗണന്‍. പോസ്റ്റില്ലാ രാജ്യത്ത് മുറി പോസ്റ്റന്‍ ബ്ലോഗണനായതാ."
Sunday, April 01, 2012
എന്റെ വരക്കാരന്റെ എട്ടിന്റെ പണി
ബൂലോകത്തെ പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റും, ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗ്ഗര്‍ മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ എന്റെ വര എന്ന ബ്ലോഗിന്റെ ജീവാത്മാവുമായ ശ്രീ.നൗഷാദ് അകമ്പാടം ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നല്‍കിയ സ്നേഹ സമ്മാനം അഥവാ പാലും വെള്ളത്തില്‍ നല്‍കിയ എട്ടിന്റെ പണി.....
Wednesday, March 14, 2012
സൈദാല്യാക്കയുടെ പീഡനങ്ങള്‍ : അഡള്‍ട്ട്സ് ഓണ്‍ലി
ഇത് സൈദാല്യാക്കയുടെ കഥയാണ്.....
പേ പിടിച്ച മാങ്ങ തിന്ന എനിക്കും പേ പിടിക്കുന്നത് കാണാന്‍ ആക്രാന്തത്തോടെ ഓടി വന്നവരുടെ കൂട്ടത്തില്‍ സൈദാല്യാക്കയും ഉണ്ടായിരുന്നല്ലോ.....
സൈദാല്യാക്കയായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്ത് (തൊണ്ണൂറുകളില്‍) ഗ്രാമത്തില്‍ ഉണ്ടായിരുന്ന ഏക സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥന്‍.
Sunday, March 04, 2012
കണ്ണുണ്ടായാല്‍ പോരാ
"കണ്ണ് ഉണ്ടായാല്‍ പോരാ... കാണണം" എന്നതാവും നിങ്ങള്‍ തലക്കെട്ട് കണ്ടപ്പോള്‍ ഊഹിച്ചിരിക്കുകയല്ലേ ???
കണ്ണുണ്ടായാല്‍ പോര കാണുക തന്നെ വേണം.
രണ്ടു കണ്ണും തുറന്ന് കാണണം.
എന്നാല്‍ അതിലും പ്രാധാന്യമുള്ള ഒരു കാര്യം ഉണ്ട് - കണ്ണുകളുടെ സംരക്ഷണം
Friday, February 24, 2012
നഗ്നതയിലെ രക്തക്കറകള്‍
കൊലപാതക രാഷ്ട്രീയം തുടരുകയാണ്....
ഇടതനും, വലതനും, ബി ജെ പി യും ഒന്നും ഇതില്‍ നിന്നും മുക്തരല്ല.
ഓരോ ഞാഞ്ഞൂല്‍ പാര്‍ട്ടികളും രക്തസാക്ഷികളെ സൃഷ്ടിച്ചെടുത്ത് രക്തസാക്ഷി പരിവേഷം നേടാന്‍ ശ്രമിക്കുന്നു.
ഏറ്റവും കൂടുതല്‍ രക്തസാക്ഷികളെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നവരാണ് ഏറ്റവും വലിയ ഭാഗ്യവാന്മാര്‍ എന്ന തരത്തിലാണ് രാഷ്ട്രീയ കക്ഷികള്‍ പെരുമാറുന്നത്.
Tuesday, February 14, 2012
ബൂലോകത്തിലെ വീക്ഷണ കോണകക്കാര്‍
ബൂലോക സഞ്ചാരത്തിനിടയില്‍ ശ്രദ്ധയില്‍പ്പെട്ട ചില പോസ്റ്റുകള്‍ ആണ് ഈ പോസ്റ്റ് ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്.
ബ്ലോഗ് എഴുത്തിനെ "കക്കൂസ് സാഹിത്യം" എന്ന് വിശേഷിപ്പിച്ച ഇന്ദുമേനോന്‍ പോലും ബ്ലോഗ് തുടങ്ങി കക്കൂസ് സാഹിത്യത്തിന്റെ ഭാഗമായ കാലഘട്ടത്തില്‍ ആണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്.
"സ്വന്തം കഴിവിനേക്കാള്‍ കൂടുതല്‍ എഴുതാനുള്ള ആഗ്രഹമാണ് പലരെയും ബ്ലോഗ് എഴുത്തിലേക്ക് നയിക്കുന്നത്. ഇത്തരം ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ക്കോ, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കോ വിവിധ കാരണങ്ങള്‍ കൊണ്ട് കഴിയുന്നില്ല" - എന്ന് മുന്‍പ് ഞാന്‍ പറഞ്ഞതിന്റെ മറുപടിയായി അരുണ്‍ കൈമള്‍ പറയുന്നു :


























