Sunday, October 30, 2011

മൈദയും ആരോഗ്യവും - ചില വസ്തുതകള്‍


മൈദയുടെ ഗുണഗണങ്ങള്‍ വാഴ്ത്തി ബൂലോകത്ത് സഞ്ചരിക്കുന്ന ചില പോസ്റ്റുകള്‍ വായിച്ചതാണ് എന്നെ ഈ പോസ്റ്റ്‌ ഇടാന്‍ പ്രേരിപ്പിച്ചത്.

മൈദ എങ്ങിനെയാണ് നിര്‍മ്മിക്കുന്നത് ???

ഗോതമ്പ് ധാന്യത്തിനു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്.
തവിട് (bran) എന്നു വിളിക്കുന്ന പുറം‌തൊലി, germ എന്നു വിളിക്കുന്ന ഉള്ളിലെ ആവരണം പിന്നെ 'എന്‍ഡോസ്പേം' എന്നു വിളിക്കപ്പെടുന്ന കേന്ദ്രഭാഗം.

തവിടും ഉള്ളിലെ ആവരണവും നീക്കം ചെയ്ത് എന്‍ഡോസ്പേം മാത്രമെടുത്ത് അതിന്റെ പൊടി കൊണ്ടാണ് മൈദ ഉണ്ടാക്കുന്നത്. ഈ തവിട് നീക്കം ചെയ്യുമ്പോള്‍ പോഷകങ്ങളും നാരുകളും നഷ്ടപ്പെടുന്നു. അതുകൊണ്ടു തന്നെ മൈദയ്ക്ക് ഗോതമ്പുപൊടിയെ അപേക്ഷിച്ച് പോഷകഗുണം വളരെ കുറവാണ് .

മൈദയുടെ നിര്‍മ്മാണം ഇവിടെ പൂര്‍ത്തിയാവുന്നില്ല.

Thursday, October 20, 2011

അമേരിക്ക അധിനിവേശം തുടരുമ്പോള്‍


അങ്ങിനെ ഗദ്ദാഫി യുഗവും അവസാനിച്ചു.
അമേരിക്കയുടെ കഴുകബുദ്ധിയില്‍ ഒരു പൊന്‍തൂവല്‍ കൂടി.
ഒരു രാജ്യം കൂടി അശാന്തിയിലേക്കും അസ്ഥിരതയിലേക്കും എടുത്ത് എറിയപ്പെട്ടിരിക്കുന്നു.
ആ രാജ്യത്തെ പൗരന്‍മാരെ കാത്തിരിക്കുന്നത് ഇനി നഷ്ടസ്വപ്നങ്ങളുടെയും കണ്ണീരിന്റെയും ദിനങ്ങള്‍...

Saturday, October 15, 2011

ലേസര്‍ ചികിത്സയുടെ പിന്നാമ്പുറങ്ങള്‍


നമ്മുടെ നാട്ടില്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു ചികിത്സാരീതി ആണല്ലോ കണ്ണട ഒഴിവാക്കാനുള്ള "ലേസര്‍" ചികിത്സ. ലേസര്‍ ചികിത്സയുടെ വിശദാംശങ്ങളെയും, ഗുണ ദോഷങ്ങളെയും കുറിച്ച് മനസ്സിലാക്കാന്‍ നമുക്ക്‌ ശ്രമിക്കാം.....

Sunday, October 09, 2011

കുറ്റിപ്പുറത്തെ കാമുകന്മാര്‍


കുറ്റിപ്പുറം....
മലപ്പുറം ജില്ലയിലെ പ്രശസ്തമായ ഒരു പട്ടണം.
ഒരു കാലത്ത് സംസ്ഥാനത്തിലെ തന്നെ ഗ്ലാമര്‍ നിയമസഭാ മണ്ഡലം ആയിരുന്ന സ്ഥലം.
ഭാരതപുഴയുടെ തീരം.
പലരെയും  ജീവിതാന്ത്യത്തിലേക്ക് വെള്ളം കുടിപ്പിച്ചു കൊണ്ടുപോയ പുഴ.
മണല്‍ മാഫിയക്കാരുടെ കരളായ പുഴ.
വിഷമദ്യ ദുരന്തം ഉണ്ടായ സ്ഥലം.
ഇങ്ങിനെ കുറ്റിപ്പുറത്തിന് വിശേഷണങ്ങള്‍ നിരവധിയാണ്...