Tuesday, August 09, 2011

രുചിയുള്ള വിഷം


നാം സാധാരണയായി കേള്‍ക്കുന്നതും, അറിഞ്ഞോ അറിയാതെയോ ഭക്ഷണത്തോടൊപ്പം ഉദരത്തില്‍ എത്തിക്കുന്നതുമായ ഒരു പദാര്‍ത്ഥമാണല്ലോ 'അജിനോമോട്ടോ'.

അജിനോമോട്ടോ എന്താണ്? അങ്ങിനെയാണ് അത് ഭക്ഷണ പദാര്‍ത്ഥങ്ങളുടെ രുചി വര്‍ധിപ്പിക്കുന്നത് ? അത് നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്നിവയെ കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം....


അജിനോമോട്ടോയുടെ യഥാര്‍ത്ഥ പേര് മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (Monosodium glutamate - MSG ) എന്നാണ്. അജിനോമോട്ടോ എന്ന പദത്തിന്റെ അര്‍ത്ഥം 'രുചിയുടെ സത്ത' (Essence of Taste) എന്നാണ്. Vetsin, Ac'cent, Sazon Goya, Tasting Powder എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. 

വെളുത്ത ക്രിസ്റ്റലൈന്‍ പൊടി ആയാണ് ഈ പദാര്‍ത്ഥം കാണപ്പെടുക.

100 ml വെള്ളത്തില്‍ ഏകദേശം 74 gm MSG ലയിക്കും.


1907 ല്‍ ജപ്പാനിലെ ശാസ്ത്രന്ജ്യനായ Kikunae Ikeda ആണ് MSG വേര്‍ത്തിരിച്ചെടുക്കുന്നത്.
1909 ല്‍ Ajinomoto Corporation of Japan MSG യെ "അജിനോമോട്ടോ" എന്ന പേരില്‍ വിപണിയില്‍ എത്തിച്ചു. 1961 ല്‍ ആണ് MSG ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

ലോകത്തെമ്പാടുമായി ഓരോ വര്‍ഷവും 10 ലക്ഷം ടണ്‍ അജിനോമോട്ടോ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 5000 ടണ്‍ അജിനോമോട്ടോ ഓരോ വര്‍ഷവും ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യുന്നു.

ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കാനുള്ള പദാര്‍ത്ഥം ആയിട്ടാണ് അജിനോമോട്ടോ ഉപയോഗിക്കുന്നത്.

നാവിലെ രുചി മുകുളങ്ങളെ (specific receptors located in taste buds such as the amino acid receptor T1R1/T1R3 or other glutamate receptors like the metabotropic receptors (mGluR4 and mGluR1)) ഉദ്ദീപിപ്പിച്ചാണ് ഭക്ഷണത്തിന്റെ രുചിയില്‍ അജിനോമോട്ടോ വര്‍ദ്ധനവ് വരുത്തുന്നത്.

Bacterial fermentation വഴിയാണ് ഇപ്പോള്‍ MSG  കൂടുതലായും നിര്‍മ്മിക്കുന്നത്.

ആരോഗ്യ പ്രശ്നങ്ങള്‍ :
അജിനോമോട്ടോ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ MSG Symptom Complex എന്നും Chinese Restaurant Syndrome  എന്നും വിളിക്കുന്നു.

MSG യുടെ ദോഷ ഫലങ്ങളെ പറ്റി ആദ്യത്തെ കണ്ടെത്തല്‍ നടത്തിയത്‌ 1957 ല്‍ നേത്ര രോഗവിദഗ്ദ്ധന്‍മാരായിരുന്ന D.R. Lucas, J. P. Newhouse എന്നിവര്‍ ചേര്‍ന്നാണ്. എലിയുടെ കണ്ണുകളിലെ റെറ്റിനയിലെ നാഡികള്‍ MSG നശിപ്പിക്കുന്നതായി അവര്‍ കണ്ടെത്തി.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 1969 ല്‍   നാഡീരോഗ വിദഗ്ദ്ധനായ John Olney അജിനോമോട്ടോ റെറ്റിനയിലെ  മാത്രമല്ല, മസ്തിഷ്ക്കത്തിലെയും നാഡികളെ നശിപ്പിക്കുന്നതായി കണ്ടെത്തി.

തുടര്‍ന്നു നടന്ന ഗവേഷണങ്ങളില്‍ കണ്ടെത്തിയ വസ്തുതകള്‍,

1. നാഡീവ്യൂഹത്തിന്റെ ക്ഷയം മൂലം ഉണ്ടാകുന്ന പാര്‍ക്കിന്‍സണ്‍ രോഗം (Parkinson’s disease), അല്‍ഷിമേഴ്സ്‌  (Alzheimer’s Disease), ഹന്റിംഗ്ടന്‍സ്‌ (Huntington’s Disease), അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലീറോസിസ്  (Amyotrophic Lateral Sclerosis), മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്  ( Multiple Sclerosis)  എന്നിവക്ക് അജിനോമോട്ടോ കാരണമാകാം.

2. മൈഗ്രേന്‍ (Migraine) തലവേദനകള്‍, ആസ്ത്മ (Asthma), ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലെ ക്രമരാഹിത്യം (Heart Irregularities) എന്നിവ അജിനോമോട്ടോ ഉണ്ടാക്കുന്ന പ്രശ്നങ്ങളില്‍ ചിലതു മാത്രമാണ്.

3. അമിതവണ്ണത്തിനും (Obesity), പ്രമേഹത്തിനും (Diabetes), ഓട്ടിസത്തിനും (Autism) അജിനോമോട്ടോ കാരണക്കാരനാകുന്നു.

4. ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട ഇരിറ്റബിള്‍ ബവല്‍ സിണ്ട്രോം (Irritable Bowel Syndrome), ഉദരപ്രശ്നങ്ങള്‍ (Stomach Upsets), ചര്‍ദ്ദി (vomiting), വയറിളക്കം (Diarrhea) എന്നിവയും അജിനോമോട്ടോമൂലം ഉണ്ടാകാം എന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

മുതിര്‍ന്നവരില്‍  ഇത്രയും പ്രശ്നങ്ങള്‍ MSG ഉണ്ടാക്കുമ്പോള്‍, കുട്ടികളില്‍ അത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ....

അജിനോമോട്ടോ  തങ്ങളുടെ ഉല്‍പ്പന്നത്തില്‍ അടങ്ങിയ വസ്തുത ഉപഭോക്താവിന്റെ ശ്രദ്ധയില്‍ നിന്നും മറച്ചു വെക്കാന്‍ കമ്പനികള്‍ സ്വീകരിക്കുന്ന ഒരു തന്ത്രമുണ്ട്. ഉല്പന്നത്തിന്റെ പാക്കിങ്ങില്‍  അജിനോമോട്ടോ എന്നതിന് പകരം താഴെ പറയുന്നവയില്‍ ഏതെങ്കിലും ഉണ്ടെങ്കിലും അതില്‍ അജിനോമോട്ടോ അടങ്ങിയിട്ടുണ്ട് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.

Hydrolyzed vegetable protein
Vegetable protein
Plant protein extract
Sodium caseinate
Calcium caseinate
Yeast extract
Textured protein
Autolyzed yeast
Hydrolyzed oat flour

MSG യുടെ സാന്നിധ്യം മറച്ചു വെക്കാന്‍  മുകളില്‍ ഉള്ളവയാണ് കമ്പനികള്‍ തങ്ങളുടെ ഉല്പന്നത്തിന്റെ പാക്കിങ്ങുകളില്‍ ചേര്‍ക്കുന്നത്.

ഇന്ന് വിപണിയില്‍ ലഭ്യമായ പാക്കറ്റ് ഫുഡുകളില്‍ MSG അഭിവാജ്യ ഘടകമായി മാറിയിട്ടുണ്ട്. രുചി ഉള്ള സാധനം വാങ്ങി കഴിക്കാനല്ലേ ആളുകളെ കിട്ടൂ.
മാഗി നൂഡില്‍സ് (മാഗിയില്‍ മാത്രമല്ല മറ്റു കമ്പനികളുടെ നൂഡില്‍സും), കുര്‍ക്കുരെ, ലയ്സ് (ചിപ്സ്), സോസുകള്‍ തുടങ്ങി ഏറ്റവും സുപരിചിതമായ പാക്കെറ്റ്‌ ഭക്ഷണങ്ങളില്‍ എല്ലാം MSG അടങ്ങിയിട്ടുണ്ട്.
ചിക്കന്‍ മസാല, ബീഫ്‌ മസാല തുടങ്ങിയ മസാലപൊടികളിലെല്ലാം  MSG അതിന്റെ സാന്നിധ്യം ഉറപ്പിക്കുന്നു. ഹോട്ടലുകളില്‍ തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി MSG വ്യാപകമായി ഉപയോഗിക്കുന്നു.

അത് കൊണ്ട് രുചിയുള്ളപാക്കറ്റ് ഭക്ഷണങ്ങളും ഹോട്ടല്‍ ഭക്ഷണവും കഴിക്കുമ്പോള്‍ ഒന്ന് ഓര്‍ക്കുക..." ഇപ്പോള്‍ നാം ആസ്വദിക്കുന്ന രുചിക്ക് വിലയായി നല്‍കുന്നത് പണം മാത്രമല്ല, മറിച്ച് നമ്മുടെ ആരോഗ്യവും സമാധാനവും ആണെന്ന സത്യം".


Click Here For More Health Related Articles


34 comments:

ഒരു ദുബായിക്കാരന്‍ said...

വിജ്ഞാന പ്രദം..

Arjun Bhaskaran said...

അജിനോമോട്ടോ ഒരു അമിനോ ആസിഡ്‌ ആണെന്നും.. അത് നാം ഒരു അളവില്‍ അളന്നു കഴിച്ചാല്‍ മറ്റെല്ലാ അമിനോ ആസിഡ്‌ പോലെ വയറ്റില്‍ ദഹിക്കാവുന്ന ഒന്നും മാത്രം ആണ്.പിന്നെ റിസേര്‍ച്ച് എന്നത് ഈ കാലത്ത് പലരീതിയില്‍ വളച്ചു ഒടിക്കുന്ന ഒന്നാണ്.ഒരു ദിവസം പത്രത്തില്‍ വരും തക്കാളി ഹൃദയത്തിനു ഹാനികരം എന്ന്.. മറ്റൊരു സമയം പറയും വളരെ നല്ലതാണെന്ന്.. എന്തായാലും ആശംസകള്‍

Absar Mohamed said...

അജിനോമോട്ടോ ദഹിക്കും എന്നത് വാസ്തവമാണ്. പക്ഷെ അതോടൊപ്പം നമ്മുടെ ആരോഗ്യവും നശിപ്പിക്കും എന്നത് മറ്റൊരു വലിയ സത്യവും.

hameedputhuvila said...

niyamam moolam niyanthranam sadhyamakillenkilum namukku swayam ithine akatti nirthavunnatheyullu

അനാമിക പറയുന്നത് said...

നാടന്‍ രുചികള്‍ പാര്ശ്വവല്‍ക്കരിക്കപ്പെട്ടുപോയ പുതിയകാലത്ത് അജിനോമോട്ടോയുടെ അധിനിവേശം ...പ്രതികരണം നന്നായി .പക്ഷെ ആളുകള്‍ നന്നാവുമോ ? അറിയില്ല.......

ദൃശ്യ- INTIMATE STRANGER said...

thanks for this post

Rakesh KN / Vandipranthan said...

great one thanks

ഷാജു അത്താണിക്കല്‍ said...

വളരെ നല്ല പോസ്റ്റ്
നല്ല ഒരു അറിവും സമ്മാനിച്ചു,
ഭക്ഷണത്തിലൂടെയാണ് ഇന്ന് നമ്മക് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്

Jefu Jailaf said...

നല്ല പോസ്റ്റ്‌.. കുറെ കഴിച്ച്ചെക്കുന്നു. ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയത്..

shahid said...

കൊള്ളാം കേട്ടോ

Mohammed Kutty.N said...

പ്രകൃതിദത്തമായതിനെ വിസ്മരിച്ചു കൃത്രിമങ്ങളുടെ പിന്നാലെ പോകുന്ന 'ആധുനിക'നു എല്ലാ തലത്തിലും അനാരോഗ്യകരമായ പ്രവണതകളാണല്ലോ.ആഹാരത്തിന്‍റെ കാര്യത്തില്‍ പറയാനുമില്ല.മുലപ്പാലില്‍ പോലും വിഷബീജങ്ങളില്ലേ?പ്രിയ സുഹൃത്ത്Dr.Absar-നെ പോലുള്ള സുമനസ്സുകളുടെ ബോധവല്‍ക്കരണം ബ്ലോഗില്‍ ഒതുക്കരുത്.നല്ലൊരു പോസ്റ്റ്‌ വായിക്കാന്‍ സാധിച്ചതില്‍ സന്തോഷം.നന്ദി,ഒരായിരം...!!

ahammedpaikat said...

നന്നായി അബ്സര്‍. ഈയിടെ നാട്ടിലെ ഒരു അറബിക് റസ്റ്റോറന്റില്‍ ഞങ്ങല്‍ നാലഞ്ചു പേര്‍ സകുടുംബം ഭക്ഷണം കഴിക്കാന്‍ പോയി. വേണ്ടതെല്ലാം ഓര്‍ഡര്‍ കൊടുത്തപ്പോള്‍ എന്റെ സുഹ്ൃത്ത് വെയ്റ്ററോട് അജ്നോ മോട്ടോ ചേര്‍ക്കാതെ ഭക്ഷണം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. ഉടനെ അയാളുടെ പ്രതികരണം “ഞാന്‍ വേണമെങ്കില്‍ കിച്ചണില്‍ പറയാം, പക്ഷെ കുക്കിന്റെ കൈ അതില്‍ കൂടെയേ പോകൂ” എന്നായിരുന്നു. രുചി കുറച്ചു മതിയെന്ന് പറഞ്ഞാല്‍ പോലും ഹോട്ടലുകാര്‍ക്കിത് ചേര്‍ക്കാതെ പറ്റില്ല. നമുക്ക് കാശ് കൊടുത്തു രുചിയും രോഗവും വാങ്ങാം

Nena Sidheek said...

ഞങ്ങളുടെ വീട്ടില്‍ ഇതുപയോഗിക്കാന്‍ ഉപ്പച്ചി സമ്മതിക്കാറില്ല , ബുദ്ധിയെ ബാധിക്കും എന്ന് പറയുമായിരുന്നു , ഇപ്പോള്‍ കൂടുതല്‍ മനസ്സിലായി ഇക്കാ.

Lipi Ranju said...

നല്ല പോസ്റ്റ്‌. ഇത് മുന്‍പേ കേട്ടിട്ടുള്ളതുകൊണ്ടു കഴിയുന്നതും ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ ഇത്രയും വിശദമായി മനസിലാക്കുന്നത് ഇപ്പോഴാണ്, നന്ദി സുഹൃത്തേ...

വാല്യക്കാരന്‍.. said...

ഹോട്ടല്‍ ഭക്ഷണത്തില്‍ ഈ സാധനം കൂടുതലാവും അല്ലെ..
ഉമ്മയുണ്ടാക്കിയ നാടന്‍ വിഭവങ്ങളാണ് കൂടുതലെന്നത് കൊണ്ട് ഞാനിതൊന്നും കൂട്ടാറില്ല എന്നാണു വിശ്വാസം..

ആ....
ആര്‍ക്കറിയാം..
ഇമ്മാതിരി കുന്ത്രാണ്ടാമൊക്കെ പള്ളയിലായിരിക്കുന്നോ എന്ന്...

keraladasanunni said...

ഇതിന്‍റെ ദൂഷ്യ ഫലങ്ങള്‍ മനസ്സിലാക്കിയതോടെ വീട്ടില്‍ വാങ്ങുന്നത് നിര്‍ത്തി. മറ്റു ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന വിവരം 
ഇപ്പോഴാണ് അറിയുന്നത്.

അനില്‍ഫില്‍ (തോമാ) said...

നാം കഴിക്കുന്ന ഏതാണ്ടെല്ലാ ഭക്ഷണങ്ങളും വിഷലിപ്തമാക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് അജിനോമോട്ടോയുടെ ദൂഷ്യവശങ്ങള്‍ വിശദീകരിക്കാന്‍ സമയം നീക്കിവെച്ചത് അഭിനന്ദനാര്‍ഹം തന്നെ.

നമ്മുടെ നാലു തലമുറ മുന്‍പ് ജീവിച്ച അപ്പൂപ്പന്‍ ഉയിര്‍ത്തെഴുന്നേറ്റ് വന്ന് നമ്മുടെ വീട്ടില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളമോ ഒരു കുല മുന്തിരിങ്ങയോ കഴിച്ചാല്‍ അപ്പോള്‍ പിടഞ്ഞ് വീണ് വീണ്ടും മരിക്കും എന്നതാണ് സ്ഥിതി. അന്ന അവര്‍ അത്ര ശുദ്ധമായ ഭക്ഷണം ആയിരുന്നു കഴിച്ചിരുന്നത് നമ്മളോ സര്‍വ്വം വിഷമയം.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഗള്‍ഫിലെ തോന്നൂറ്റൊന്‍പതു ശതമാനം ഹോട്ടലുകളിലും ഫാസ്റ്റ്ഫുഡ് കടകളിലും ഇത് അമിതമായി ഉപയോഗിക്കപ്പെടുന്നുണ്ട്..ഇത് വിതരണം ചെയ്യുന്ന തൊഴിലായിരുന്നിട്ടു കൂടി പരമാവധി അവരെ ഇതുപയോഗിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കാറുമുണ്ട്.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

അബ്സര്‍, വളരെ നല്ല പോസ്റ്റ്. ഒരു വീട്ടില്‍ ചെന്ന് ഫ്രൈഡ് റൈസ് കഴിച്ചിട്ട് ഞാന്‍ ഭാര്യയോട് ചോദിച്ചുന്നു, നീ വയ്ക്കുന്ന ഫ്രൈഡ് റൈസിന് ഇത്ര രുചിയില്ലല്ലോ എന്ന്. അപ്പോള്‍ ഭാര്യ പറഞ്ഞു, അവര്‍ അതില്‍ രുചിയ്ക്കായി കോഴി നെയ് ചേര്‍ക്കുമെന്ന്. അടുത്ത പ്രാവശ്യം ഉണ്ടാക്കിയപ്പോള്‍ കോഴി നെയ് ചേര്‍ത്തു. പക്ഷെ, ദേഹത്ത് കുറെ കൊഴുപ്പ് അടിഞ്ഞതല്ലാതെ ഒരു ഗുണവും ഉണ്ടായില്ല. കുറെ കഴിഞ്ഞ് മറ്റേ ഫ്രൈഡ് റൈസിന്റെ രുചിയുടെ ഗുട്ടന്‍സ് മനസ്സിലായി. അവനല്ലേ ഇവന്‍!! എന്റെ നാട്ടില്‍ NH 47 ന്റെ ഓരത്തു ഒരു ഫാസ്റ്റ് ഫുഡ് സെന്‍റര്‍ ഉണ്ടായിരുന്നു പണ്ട്. വാവച്ചന്റെ. അവിടെ എത്തുമ്പോള്‍ ഒരു വല്ലാത്ത മണം പിടിച്ചു അങ്ങോട്ട് വലിക്കുന്നതുപോലെ തോന്നും. പിന്നാ മനസ്സിലായത്, കാരണം എന്നതാണെന്ന്. :-) ഇപ്പോള്‍ പലര്‍ക്കും മനസ്സിലായിടുണ്ടാവും എന്നെപ്പോലെ രുചിയുടെയും മണത്തിന്റെയും ഗുട്ടന്‍സ്. :-)

Unknown said...

സത്യം!

Sadique M Koya said...

വളരെ നല്ല പോസ്റ്റ്
നല്ല ഒരു അറിവും സമ്മാനിച്ചു,
ഇത്രയും വിശദമായി മനസിലാക്കുന്നത് ഇപ്പോഴാണ്, നന്ദി സുഹൃത്തേ...

Unknown said...

നല്ല പോസ്റ്റ്.

കൊമ്പന്‍ said...

വിക്ഞാന പ്രദമായ ഒരു പോസ്റ്റ് നല്‍കിയതിനു താങ്ക്സ് ഡോക്റ്റര്‍

Nishoooooooooooo said...

Absar bhai ,
This is a good post , unfortunately we , malls are lack of memory.

Anonymous said...

ഇനി ശ്രദ്ധിക്കാം ഇപ്പൊ തന്നെ കുറെ അകത്താക്കി ... ചൈനീസ്‌ ഡിഷ്‌ ഒക്കെ ഉണ്ടാക്കുമ്പോള്‍ അവരുടെ രുചിയുടെ രഹസ്യം ഇതാ അല്ലെ ... പേടിയാകുന്നു ...കേട്ടപ്പോള്‍ തന്നെ ..ഉപകാര പ്രദമായ പോസ്റ്റ്‌ ...

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വളരെ സത്യം ,പക്ഷെ നമ്മള്‍ അറിയാതെ തന്നെ ഈ വിഷം നമ്മുടെ ഉള്ളിലേക്ക് പമ്പ് ചെയ്യുന്നവരെ എന്ത് ചെയ്യണം ..

- സോണി - said...

വളരെ നല്ല പോസ്റ്റ്.
മറ്റുപേരുകള്‍ കൂടി അറിഞ്ഞത് നന്നായി.

Anonymous said...

ഭായ് ഇതിന്‍റെ പ്രിന്‍റ് അടിച്ചു ഭാര്യകു കൊടുക്കാന്‍ പറ്റുനില്ലല്ലോ. - ബഷീര്‍ ദോഹ.

Absar Mohamed said...

പ്രിന്റ്‌ അടിക്കേണ്ടല്ലോ.. ലിങ്ക് കൊടുത്താല്‍ പോരേ ???

KOYAS KODINHI said...

അബ്സാര്‍ജി താങ്ക്സ്

AR said...

thanks

anish said...

informative one

സ്വതന്ത്രചിന്തകൻ said...

താങ്കൾ ഈ ലേഖനത്തില മതിയായ ശാസ്ത്രീയ തെളിവുകളോ മെഡിക്കൽ ജേണലുകളുടെയോ ലിങ്ക് ഒന്നും തന്നെ കൊടുത്തിട്ടില്ല എന്നിരിക്കെ ഈ പറയുന്നവ എങ്ങിനെ ആധികാരികമായി വിശ്വസിക്കും.. മാത്രമല്ല ഈ പറയുന്ന അജിനമോടോ കൂടിയ തോതിൽ ഉപയോഗിക്കുന്ന ജപ്പാൻകാർക്കാണു ഇന്ന് ഏറ്റവും ആയുസ് (ശരാശരി 84 വയസ്സ്) എന്നതും വേറെ വസ്തുത... ചൈനക്കാരും മോശമല്ല (ശരാശരി 75 വയസ്സ്)... ഈ രണ്ടു രാജ്യങ്ങളും ആണ് ഈ പറയുന്ന മോണോ സോഡിയം ഗ്ലൂട്ടമേറ്റ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും...

Absar Mohamed said...

നിങ്ങൾക്ക്‌ വേണമെങ്കിൽ വിശ്വസിച്ചാൽ മതി. സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധയുണ്ടെങ്കിൽ മാത്രം ഉൾക്കൊണ്ടാൽ മതി. അല്ലാതെ നിങ്ങളുടെ അംഗീകാര പത്രം ആവശ്യമില്ല.

ആവശ്യമുള്ള വിശദീകരണങ്ങൾ പോസ്റ്റിലും കമന്റുകളിലും ആയി നൽകിയിട്ടുള്ളത്‌ !

താങ്കൾക്ക്‌ അജ്നാമോട്ടോ ആരോഗ്യകരമാണ്‌ എന്ന തോന്നൽ ഉണ്ടെങ്കിൽ ഇഷ്ടം പോലെ കയറ്റിക്കോളൂ !! എന്നിട്ട് 84 ഓ, 75 ഓ അതില്‍ കൂടുതലോ ജീവിച്ചോളൂ !! ആശംസോള്‍ !!

ഇങ്ങടെ തൊള്ള ഇങ്ങടെ ആരോഗ്യം ഇങ്ങടെ ഇഷ്ടം ! മ്മക്ക്‌ ഒരു ചേദവുമില്ലാട്ടോ !!

Post a Comment

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ....