ഹോസ്റ്റലിന്റെ പരിസരവും നല്ല വൃത്തിയുള്ളതാണ്.
എല്ലാവരും റിസപ്ഷനിലേക്ക് കയറി.
ഹോസ്റ്റലിന്റെ മാനേജര്‍ അവിടേക്ക് കടന്നു വന്നു.
മാനേജരുടെ കഴുത്തില്‍ തൂക്കിയിട്ട ഐ ഡി കാര്‍ഡില്‍ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നു - ക്രിസ്റ്റഫര്‍
"എല്ലാവര്‍ക്കും സ്വാഗതം..." ക്രിസ്റ്റഫര്‍ ഔപചാരികതയോടെ പറഞ്ഞു
സിംഹത്തിന്റെ ഗുഹയിലേക്ക് കടന്നു ചെല്ലുന്ന മുയലുകളെ സിംഹം സ്വാഗതം ചെയ്യുന്നത് പോലെയാണ് അത് അനുഭവപ്പെട്ടത്.
ഒരാള്‍ കുറച്ച് ചെറിയ പുസ്തകങ്ങളുമായി അവിടേക്ക് വന്നു.
ക്രിസ്റ്റഫര്‍ ആ പുസ്തകം എല്ലാവര്‍ക്കും നല്‍കി.
"ആശുപത്രിയുടെയും ഹോസ്റ്റലിന്റെയും രേഖാ ചിത്രങ്ങളും വഴികളും മറ്റു വിശദാംശങ്ങളും അടങ്ങിയ പുസ്തകമാണിത്. നിങ്ങള്‍ക്കിത് തീര്‍ച്ചയായും ഉപകാരപ്പെടും." പുസ്തക വിതരണത്തിനിടെ ക്രിസ്റ്റഫര്‍ പറഞ്ഞു.
സുധി തനിക്ക് കിട്ടിയ പുസ്തകം തുറന്നു നോക്കി.
രേഖാചിത്രവും മറ്റു വിവരണങ്ങളും അതില്‍ വ്യക്തമായി നല്‍കിയിട്ടുണ്ട്.
"എന്തൊരു വിദഗ്ദ്ധമായ ആസൂത്രണം... ഒരു പക്ഷേ ഇത്തരത്തില്‍ ഓരോ ചെറിയ കാര്യത്തിലും നടത്തുന്ന ആസൂത്രണം ആയിരിക്കാം അമേരിക്ക പോലുള്ള രാജ്യങ്ങളുടെ വിജയ രഹസ്യം. നമ്മുടെ രാജ്യത്തിന് ഇല്ലാത്തതും ആസൂത്രണത്തിന്റെ പോരായ്മകള്‍ ആണല്ലോ.." ആ പുസ്തകം കണ്ടപ്പോള്‍ ഈ ചിന്തയാണ് അദ്ദേഹത്തിന്റെ മനസ്സിലേക്കെത്തിയത്.
"ഡോക്ടര്‍മാര്‍ക്ക് വെവ്വേറെ മുറികള്‍ ഉണ്ട്. ബാക്കിയുള്ളവര്‍ക്ക് അഞ്ചു പേര്‍ക്ക് ഒരു ഹാള്‍ എന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്." ക്രിസ്റ്റഫര്‍ പറഞ്ഞു
"വരൂ, നമുക്ക് കാണാം..." ബര്‍ണാഡ് എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു.
ആദ്യം ഫാര്‍മസിസ്റ്റുമാര്‍ക്കുള്ള ഹാളിലേക്കാണ് പോയത്.
ലഗേജുകള്‍ എല്ലാം അവിടെ എത്തിയിരിക്കുന്നു.
ഓരോ കിടക്കയിലും ഓരോരുത്തരുടെ ലഗേജുകള്‍ വെച്ചിട്ടുണ്ട്.
ഇന്ത്യക്കാര്‍ ഇഷ്ടപ്പെട്ട കിടക്ക തിരഞ്ഞെടുക്കാന്‍ പോലും അടികൂടുന്നവരാണെന്ന കാര്യം പോലും ഇവര്‍ മനസ്സിലാക്കിയിട്ടുണ്ടാവുമോ എന്ന സംശയം സുധിയുടെ മനസ്സില്‍ ഉയര്‍ന്നു.
ഓരോരുത്തരുടെയും കിടക്കക്ക് സമീപം മേശയും ഫോണും ഒക്കെയുണ്ട്.
"ഡോക്ടര്‍മാരുടെ മുറികള്‍ മുകളിലാണ്. അങ്ങോട്ട് പോകാം." ക്രിസ്റ്റഫര്‍ ക്ഷണിച്ചു
ക്രിസ്റ്റഫറിനോടൊപ്പം ആറു ഡോക്ടര്‍മാരും മുകളിലേക്ക് നടന്നു.
വില്യംസും ബര്‍ണാഡും മറ്റുള്ളവരോടൊപ്പം നിന്നു.
ലിഫ്റ്റ് വഴി ഡോക്ടര്‍മാര്‍ മുകളിലെത്തി...
ആദ്യം ക്രിസ്റ്റഫര്‍ വടക്കേ ഇന്ത്യക്കാരായ രണ്ട് പേര്‍ക്ക് അവരുടെ മുറികള്‍ കാണിച്ചു കൊടുത്തു.
അടുത്തതായി മുറി ലഭിച്ചത് വിജയ്‌ക്കായിരുന്നു.
വിജയ് യുടെ തൊട്ടടുത്ത മുറിയാണ് സുധിക്ക് ലഭിച്ചത്.
ക്രിസ്റ്റഫര്‍ വാതില്‍ തുറന്ന ശേഷം മുറിയുടെ താക്കോല്‍ നല്‍കി.
പുഞ്ചിരിയോടെ ഷേക്ക് ഹാന്‍ഡ് നല്‍കി അടുത്ത മുറിയെ ലക്ഷ്യമാക്കി നടന്നു.
സുധി മുറിയിലേക്ക് കയറി വാതില്‍ അടച്ചു.
ഒരു വിധം നല്ല മുറി ആയിരുന്നു അത്.
ഇന്നലെ താമസിച്ച ഹോട്ടല്‍ മുറിയുടെ വിശാലതയും പൊലിമയും ഇല്ലെങ്കിലും ടി വി, എസി, ഫോണ്‍ തുടങ്ങി ആവശ്യത്തിലധികം സൗകര്യങ്ങള്‍ അവിടെയുണ്ടായിരുന്നു.
ലഗേജുകള്‍ എല്ലാം ആദ്യമേ മുറിയില്‍ എത്തിയിരുന്നു.
കുറച്ചു സമയം കിടക്കയില്‍ മലര്‍ന്നു കിടന്നു.
കാളിംഗ് ബെല്ലിന്റെ ശബ്ദം ചെറിയ ഒരു മയക്കത്തിലേക്ക് നീങ്ങുന്നതില്‍ നിന്നും സുധിയെ തടസ്സപ്പെടുത്തി.
വാതില്‍ തുറന്നു നോക്കി.
ഹോസ്റ്റലിലെ ജോലിക്കാരനായിരുന്നു അത്...
ഐ ഡി കാര്‍ഡില്‍ നിന്നും അദ്ദേഹത്തിന്റെ പേര് വായിച്ചെടുത്തു - "ഡേവിഡ് ഓവന്‍"
"സര്‍, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ ഫോണ്‍ എടുത്ത് പൂജ്യം ഡയല്‍ ചെയ്‌താല്‍ മതി. ഭക്ഷണവും മറ്റും മുറിയിലേക്ക് എത്തിച്ചു തരാം." ഓവന്‍ പറഞ്ഞു.
സുധി : "ഡൈനിംഗ് ഹാള്‍ ഇല്ലേ?"
ഓവന്‍ : "ഉണ്ട്. പക്ഷേ ഡൈനിംഗ് ഹാളില്‍ വന്ന് ഭക്ഷണം ആവശ്യപ്പെട്ടാല്‍ അത് ലഭിക്കാന്‍ കൂടുതല്‍ സമയം എടുക്കും. നിങ്ങള്‍ക്ക് ഒരുപാട് സമയം അവിടെ പാഴാക്കേണ്ടി വരും. ഫോണ്‍ ചെയ്ത് ആവശ്യപ്പെടുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിഗണന ഉണ്ട്."
സമയം പന്ത്രണ്ട് മണി ആയിരിക്കുന്നു.
സുധി : "ഇപ്പോള്‍ വേണ്ട. കുറച്ചു കഴിഞ്ഞുമതി ഭക്ഷണം."
"സര്‍, ഫോണില്‍ 123 ഡയല്‍ ചെയ്ത ശേഷം വേണ്ട ഭക്ഷണത്തിന്റെ കോഡ് നമ്പര്‍ ഡയല്‍ ചെയ്‌താല്‍ മതി. ഓരോ വിഭവത്തിന്റെ കോഡ് ഡയല്‍ ചെയ്ത് കഴിഞ്ഞാലും പൂജ്യം ഡയല്‍ ചെയ്ത ശേഷം അടുത്ത വിഭവത്തിന്റെ നമ്പര്‍ ഡയല്‍ ചെയ്യുക. മെനു കാര്‍ഡില്‍ എല്ലാം വിശദമായി കൊടുത്തിട്ടുണ്ട്." മെനു കാര്‍ഡ് നീട്ടിക്കൊണ്ട് ഓവന്‍ പറഞ്ഞു.
ഓവന്‍ തിരിച്ചു പോയി.
കിടക്കയില്‍ ചെന്നിരുന്ന് മെനു കാര്‍ഡ് തുറന്നു നോക്കി...
അധികം വിഭവങ്ങളുടെ പേര് അതില്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ തന്റെ പ്രിയപ്പെട്ട ആഹാരമായ ചപ്പാത്തിയുടെ പേര് അതില്‍ ഉള്‍പ്പെട്ടതില്‍ അദ്ദേഹത്തിന് ആശ്വാസം തോന്നി.
മെനു കാര്‍ഡ് പരിശോധനക്ക് ശേഷം റിമോട്ട് എടുത്ത് ടി വി ഓണാക്കി.
ചാനലുകള്‍ മാറ്റി നോക്കി.
ഹോട്ടലില്‍ ഉണ്ടായിരുന്ന ചാനലുകള്‍ മാത്രമേ ഇവിടെയും ഉണ്ടായിരുന്നുള്ളൂ...
ഇടയ്ക്കിടെ ചില ചാനലുകളുടെ സിഗ്നലുകള്‍ ലഭ്യമല്ലാതാവുകയും ചെയ്യുന്നുണ്ട്.
സി എന്‍ എനിന്റെ ഇറാക്കി എഡിഷന്‍ മാത്രമാണ് തടസ്സം കൂടാതെ ലഭിക്കുന്നത്.
സമയം ഒരു മണി ആയതോടെ വിശപ്പ് അലട്ടാന്‍ തുടങ്ങി.
സുധി ഫോണ്‍ എടുത്ത് ഇന്ത്യന്‍ റൈസിന് ഓര്‍ഡര്‍ നല്‍കി.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണങ്ങളുടെ പേര് കമ്പ്യൂട്ടര്‍ മഹിളാമണി തിരിച്ച് മൊഴിഞ്ഞുകൊണ്ടിരിന്നു.
ഓര്‍ഡര്‍ ശരിയാണെങ്കില്‍ പൂജ്യത്തിനിട്ട് കുത്താനും ആ സ്ത്രീ ശബ്ദം ആവശ്യപ്പെട്ടു.
"പൗരാണിക ഭാരതീയന്‍ പൂജ്യം കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ഇവരൊക്കെ തെണ്ടി പോയെന്നെ!!" സുധിക്ക് താനടക്കമുള്ള ഭാരതീയരെ കുറിച്ച് അഭിമാനം തോന്നി.
ഇറാക്കിലെ ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ച് സായിപ്പിന്റെ ചാനല്‍ വാചാലമാവുകയാണ്. മാധ്യമങ്ങള്‍ ഇറാക്കിലെ ഭീകരതയെ അല്പം പെരുപ്പിച്ചു കാണിക്കുന്നുണ്ടെന്ന് തോന്നി.
അധികം വൈകാതെ ഓവന്‍ ഭക്ഷണവുമായെത്തി...
"സര്‍, ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങളും മറ്റും ആ വെയിസ്റ്റ് ബോക്സില്‍ ഇട്ടാല്‍ മതി." മുറിയിലുണ്ടായിരുന്ന വെയിസ്റ്റ് ബോക്സ് ചൂണ്ടിക്കാണിച്ചു കൊണ്ട് ഓവന്‍ പറഞ്ഞു
ഓവന്‍ മുറിയുടെ വാതില്‍ ചാരി തിരിച്ചു പോയി.
സുധി പാത്രങ്ങള്‍ തുറന്നു നോക്കി.
നമ്മുടെ ചോറ് തന്നെ.
വേവ് അല്പം കുറവായിരുന്നു.
ടി വി കണ്ടു കൊണ്ട് തന്നെ ഭക്ഷണം കഴിക്കല്‍ കര്‍മ്മം പൂര്‍ത്തിയാക്കി.
പാത്രങ്ങള്‍ എല്ലാം എടുത്ത് വേസ്റ്റ് ബോക്സില്‍ ഇട്ടു.
സമയം ഒന്നര ആയിരിക്കുന്നു.
ജോലിസമയത്തെ കുറിച്ചുള്ള അറിയിപ്പൊന്നും ഇതുവരെ ലഭിക്കാത്തതു കൊണ്ട് അല്‍പ്പ സമയം മയങ്ങാന്‍ തീരുമാനിച്ചു.
ടി വി ഓഫ് ചെയ്ത് കിടക്കയിലേക്ക് മറിഞ്ഞു...
***
നിര്‍ത്താതെയുള്ള ഫോണിന്റെ ബെല്ലടി സുധിയുടെ മയക്കത്തിലേക്ക് കട്ടുറുമ്പായി കടന്നു വന്നു....
മൊബൈല്‍ ഫോണ്‍ ആയിരുന്നു കരഞ്ഞിരുന്നത്....
ഫോണ്‍ എടുത്തു.
ആശുപത്രിയില്‍ നിന്നായിരുന്നു ആ വിളി...
"സര്‍, കഴിയുമെങ്കില്‍ താങ്കള്‍ക്ക് ഇപ്പോള്‍ തന്നെ ജോലിയില്‍ പ്രവേശിക്കാം. നിങ്ങള്‍ മൂന്നാമത്തെ ബ്ലോക്കില്‍ ആണ് എത്തേണ്ടത്." മറു തലക്കല്‍ നിന്നും പുരുഷ ശബ്ദം.
"ശരി, ഇപ്പോള്‍ വരാം." എന്ന് പറഞ്ഞ് സുധി ഫോണ്‍ കട്ട് ചെയ്തു.
സമയം രണ്ട് മണി ആകുന്നു...
മുഖം കഴുകി ഫ്രഷ് ആയി.
വസ്ത്രമെല്ലാം ശരിയാക്കി കുട്ടപ്പനായി.
ഐ ഡി കാര്‍ഡും മൊബൈലും കഴുത്തിലൂടെ തൂക്കിയിട്ടു.
ആശുപത്രിയുടെ മേപ്പ് കയ്യിലെടുത്ത് മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി....
വരാന്തയിലൂടെ മറ്റു ഇന്ത്യന്‍ ഡോക്ടര്‍മാരും നടന്നു പോകുന്നുണ്ട്.
എല്ലാവര്‍ക്കും വിളി എത്തിയിട്ടുണ്ടായിരുന്നു....
പഞ്ചാബുകാരനായ ഡോ.സുഖ്‌വീര്‍ സിംഗ് സുധിയുടെ അടുത്തേക്ക് വന്നു.
"ആശുപത്രിയിലെക്കല്ലേ ... ഒന്നിച്ചു പോകാം.." സിംഗ് പറഞ്ഞു.
സുധി : "അതെ..."
സിംഗ് : "എന്നോട് മൂന്നാമത്തെ ബ്ലോക്കില്‍ എത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിങ്ങളോടോ?"
സുധി : "എന്നോടും അത് തന്നെയാണ് പറഞ്ഞിട്ടുള്ളത്."
"എവിടെയാണ് മൂന്നാമത്തെ ബ്ലോക്ക് ?" ആശുപതിയുടെ മുന്‍വശത്ത് ഉണ്ടായിരുന്ന സൈനികനോട് സിംഗ് ചോദിച്ചു
"ഇടത് വശത്തേക്ക് പോയാല്‍ മതി." സൈനികന്‍ വഴി പറഞ്ഞു കൊടുത്തു.
ആ സമയം സുധി ആശുപത്രി മേപ്പ് നോക്കുകയായിരുന്നു.
അത് കണ്ടപ്പോള്‍ ആരോടും ചോദിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്ന് മനസ്സിലായി.
അത്രയും വ്യക്തമായി മേപ്പില്‍ കൊടുത്തിട്ടുണ്ടായിരുന്നു...
"അതെടുക്കാന്‍ ഞാന്‍ മറന്നു.." സുധിയുടെ മേപ്പ് പരിശോധന കണ്ടപ്പോള്‍ സിംഗ് പറഞ്ഞു.
സിംഗിന്റെ ആ വാക്കുകള്‍ കേട്ടപ്പോള്‍ സര്‍ദാര്‍ജി കഥകള്‍ ആണ് സുധിയുടെ മനസ്സിലേക്ക് വന്നത്. ആ കഥകളില്‍ അല്പം സത്യമുണ്ടെന്ന് തോന്നി.
അധികം വൈകാതെ "മൂന്നാം ബ്ലോക്ക് " എന്നെഴുതിയ ബോര്‍ഡ് അവരുടെ കണ്ണുകളിലെത്തി.
ഇരുവരും അതിനെ ലക്ഷ്യമാക്കി നീങ്ങി.
ആ ബ്ലോക്കിലെ താഴത്തെ നിലയിലും ചെറിയൊരു റിസപ്ഷന്‍ ഉണ്ടായിരുന്നു.
അവിടെയും സൈനിക സാന്നിധ്യമുണ്ട്....
ഇരുവരെയും കണ്ടപ്പോള്‍ ഒരു സൈനികന്‍ അവരുടെ അടുത്തേക്ക് വന്നു.
രണ്ട് പേരുടെയും ഐ ഡി കാര്‍ഡുകള്‍ പരിശോധിച്ച ശേഷം തന്നെ പിന്തുടരുവാന്‍ ആവശ്യപ്പെട്ടു.
ലിഫ്റ്റ് വഴി രണ്ടാമത്തെ നിലയിലേക്കാണ് ഇരുവരെയും സൈനികന്‍ കൊണ്ടുപോയത്.
രാവിലെ കണ്ട ബ്ലോക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ബ്ലോക്കിന് വൃത്തി കുറവായിരുന്നു.
"വൃത്തി കുറഞ്ഞ സ്ഥലത്ത് ജോലി ചെയ്യാന്‍ നല്ലത് ഇന്ത്യക്കാരാണെന്ന് അമേരിക്കക്ക് തോന്നി കാണും." സുധി വിചാരിച്ചു
"ഡോക്ക്റ്റെഴ്സ് ഹാള്‍" എന്ന ബോര്‍ഡ് വെച്ച സ്ഥലത്ത് മൂവരും എത്തി.
ഇന്ത്യന്‍ സംഘത്തിലെ മറ്റു ഡോക്ടര്‍മാര്‍ അവിടെ നേരത്തേ തന്നെ എത്തിയിരുന്നു.
ഇരുപതോളം കസേരകള്‍ രണ്ടു വരികളില്‍ ആയി ആ ഹാളില്‍ സജീകരിച്ചിട്ടുണ്ട്.
ഹാളിന്റെ ഒരു ഭാഗം ചെറിയ ചെറിയ കാബിനുകള്‍ ആയി വേര്‍ത്തിരിച്ചിരിക്കുന്നു.
വെളുത്ത കോട്ട് ധരിച്ച, ഉയരമുള്ള ഒരാള്‍ അവിടേക്ക് കടന്നു വന്നു...
"ഞാന്‍ ഡോ.ഡേവിഡ് ബ്രൂസ്. ഈ ആശുപത്രിയുടെ സൂപ്രണ്ട് ആണ്. നിങ്ങളെ എല്ലാവരെയും ഈ ആശുപത്രിയിലേക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ സേവനം ഈ ആശുപത്രിക്ക് വളരെയധികം പ്രയോജനപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു." സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഔപചാരികത നിറഞ്ഞ ഒരു ചെറു പ്രസംഗം ബ്രൂസ് നടത്തി.
"ഇവിടെയുള്ള ഈ കാബിനുകള്‍ നിങ്ങള്‍ക്ക് വിശ്രമത്തിനായി ഉപയോഗിക്കാം. ആവശ്യമുള്ളപ്പോള്‍ വാര്‍ഡില്‍ നിന്നും നഴ്സുമാര്‍ നിങ്ങളെ വന്ന് വിളിക്കുന്നതായിരിക്കും." ബ്രൂസ് വിശദീകരിച്ചു.
എല്ലാവരോടും പരിചയപ്പെട്ട്, പുഞ്ചിരിയോടെ ഷേക്ക് ഹാന്‍ഡും നല്‍കി ബ്രൂസ് തിരിച്ചു പോയി.
ഓരോരുത്തരായി കാബിനിലേക്ക് നടന്നു...
ഓരോ കാബിനിന്റെ വാതിലിലും ഡോക്ടര്‍മാരുടെ പേരുകള്‍ എഴുതി വെച്ചിട്ടുണ്ട്.
ആറാമത്തെ കാബിന്‍ ആയിരുന്നു സുധിക്ക് ലഭിച്ചത്.
കാബിനില്‍ കോട്ടും, സ്റ്റെത്തും മറ്റു പരിശോധനാ ഉപകരണങ്ങളും എല്ലാം ഉണ്ടായിരുന്നു.
കസേരയില്‍ ഇരുന്ന ശേഷം മേശപ്പുറത്തുണ്ടായിരുന്ന ഉപകരണങ്ങള്‍ എല്ലാം എടുത്ത് നോക്കി...
"എക്സ്ക്യൂസ് മി സര്‍, നമുക്ക് വാര്‍ഡിലേക്ക് പോകാമല്ലോ അല്ലേ?" എന്ന ചോദ്യം മേശപ്പുറത്തു നിന്നും സുധിയുടെ ശ്രദ്ധ തിരിച്ചു.
കറുത്ത കോട്ട് ധരിച്ച് ചുവന്ന ടൈ കെട്ടിയിരുന്ന ഒരാളായിരുന്നു അത്.
"പോകാം..." എന്നു പറഞ്ഞ് സുധി എഴുന്നേറ്റു.
കോട്ട് ധരിച്ച്, സ്റ്റെത്ത് എടുത്ത് കോട്ടിന്റെ പോക്കറ്റില്‍ നിക്ഷേപിച്ച ശേഷം കാബിനില്‍ നിന്നും പുറത്തിറങ്ങി.
മറ്റുള്ള ഇന്ത്യന്‍ ഡോക്ടര്‍മാരും വാര്‍ഡിലേക്ക് പോകാന്‍ തയ്യാറെടുത്ത് നിന്നിരുന്നു.
കറുത്ത കോട്ട്ക്കാരനെ അനുഗമിച്ച് ഇന്ത്യന്‍ സംഘം വാര്‍ഡിനെ ലക്ഷ്യമാക്കി നടന്നു....
മൂന്നാമത്തെ നിലയില്‍ ആയിരുന്നു ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരുന്ന വാര്‍ഡ്.
ലിഫ്റ്റ് വഴി അവര്‍ മൂന്നാമത്തെ നിലയിലെത്തി.
ലിഫ്റ്റിന്റെ വലതു വശത്തേക്കുള്ള വരാന്തയിലൂടെ നടന്നു...
അവിടെ ആകെ ബഹളമായിരുന്നു...
ദീനരോദനങ്ങള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്ന് കൊണ്ടിരിക്കുന്നു....
ഏതാണ്ട് നൂറ്റന്‍പതോളം കിടക്കകള്‍ ഉള്ള വാര്‍ഡ്.
പക്ഷേ അതിന്റെ മൂന്നിരട്ടിയിലധികം രോഗികള്‍ തറയിലും മറ്റുമായി കിടക്കുന്നു...
"ഇന്ത്യന്‍ സംഘത്തിലെ മുഴുവന്‍പേരും ഇവിടെയാണ് പ്രവര്‍ത്തിക്കേണ്ടത്." മെഡിക്കല്‍ സംഘത്തിന്റെ വഴികാട്ടിയായ ഉദ്യോഗസ്ഥന്‍ പറഞ്ഞു...
"അത്യാവശ്യ സമയങ്ങളില്‍ ചിലപ്പോള്‍ മറ്റു വാര്‍ഡുകളിലേക്കും പോകേണ്ടി വരും." അദ്ദേഹം സൂചിപ്പിച്ചു.
"നിങ്ങള്‍ ജോലിയില്‍ പ്രവേശിക്കുമ്പോഴും, ജോലി ശേഷം പുറത്തേക്ക് പോകുമ്പോഴും ആ കൗണ്ടറിലെ റിസപ്ഷനിലെ മെഷീനില്‍ ഐ ഡി കാര്‍ഡ് ഇന്‍സര്‍ട്ട് ചെയ്യണം. അപ്പോള്‍ ലഭിക്കുന്ന പ്രിന്റ് ഔട്ട് സൂക്ഷിച്ചു വെക്കുന്നത് പിന്നീട് ചിലപ്പോള്‍ ഉപകാരപ്പെടും. എന്ത് ആവശ്യങ്ങള്‍ക്കും കൌണ്ടറുമായി ബന്ധപ്പെടുക." അവിടെയുണ്ടായിരുന്ന ഒരു ചെറിയ കൗണ്ടര്‍ ചൂണ്ടി കാണിച്ച് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
എല്ലാവരും കൗണ്ടറിലേക്ക് നീങ്ങി.
അവിടെയുണ്ടായിരുന്ന പഞ്ചിംഗ് മെഷീനില്‍ കാര്‍ഡ് എന്റര്‍ ചെയ്തു.
പ്രിന്റ് ഔട്ടില്‍ പേര്, സമയം, ഐ ഡി കാര്‍ഡ് നമ്പര്‍ തുടങ്ങിയവ രേഖപ്പെടുത്തിയിരിക്കുന്നു.
സുധി വാര്‍ഡിലേക്ക് ചെന്നു...
ആകെയൊന്ന് കണ്ണോടിച്ചു ...
ഇന്ത്യന്‍ സംഘത്തിലെ നഴ്സുമാര്‍ അവിടെ ജോലി തുടങ്ങിയിരുന്നു...
രോഗികളില്‍ മിക്കവരും ആക്രമണങ്ങളില്‍ അപകടം പറ്റിയവര്‍ തന്നെയായിരുന്നു....
അവരുടെ കൈകളും കാലുകളും എല്ലാം പഞ്ഞി കൊണ്ടും പ്ലാസ്റ്റര്‍ കൊണ്ടും മറക്കപ്പെട്ടിരിക്കുന്നു...
ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള ചോര കുഞ്ഞുങ്ങള്‍ വരെ അവിടെയുണ്ട്....
ജനിച്ച് മണിക്കൂറുകള്‍ക്കകം മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായവര്‍...
കരിഞ്ഞ മാംസത്തിന്റെ ഗന്ധം ജനിക്കുമ്പോള്‍ തന്നെ ആസ്വദിക്കാന്‍ വിധിക്കപ്പെട്ട ഭാവിയുടെ വാഗ്ദാനങ്ങള്‍...
ബോംബുകളുടെ സ്ഫോടന ശബ്ദം താരാട്ടു പാട്ടായി കേള്‍ക്കാന്‍ വിധിക്കപ്പെട്ട വിധിയുടെ ബലിമൃഗങ്ങള്‍...
രക്തത്തില്‍ കുളിച്ച മനുഷ്യശരീരങ്ങള്‍ ഭൂമിയിലെ തങ്ങളുടെ ആദ്യ കാഴ്ച്ചയായി കണ്ട നിഷ്കളങ്ക കണ്ണുകളുടെ നോട്ടം വേദനാജനകമായിരുന്നു...
മാതാവിന്റെ സുരക്ഷിത ഗര്‍ഭപാത്രത്തില്‍ നിന്നും അശാന്തിയുടെ മൂര്‍ത്തി ഭാവത്തിലേക്ക് ഒരു നിമിഷം കൊണ്ട് പിറന്നു വീണ ഹതഭാഗ്യ ശിശുക്കളെ ആശ്വസിപ്പിക്കുന്ന മാലാഘമാരായി നഴ്സുമാര്‍ അവരോടോപ്പമുണ്ട്.
പിറന്നു വീഴുമ്പോഴേക്കും ജീവിതം അവസാനിപ്പിക്കാന്‍ വിധിക്കപ്പെട്ട പിഞ്ചു ശരീരങ്ങള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞു കൊണ്ടിരിക്കുന്നു.....
അത് കണ്ടു നിലവിളിക്കുന്ന അമ്മമാര്‍....
ചിലരെ ചക്രകസേരകളില്‍ കൊണ്ടു വരുന്നുണ്ടായിരുന്നു...
കുഞ്ഞുങ്ങളെ താങ്ങിയെടുത്ത് ചിലര്‍ നിലവിളിക്കുന്നു....
എല്ലാം നഷ്ടപ്പെട്ട് മരവിച്ച അവസ്ഥയില്‍ ഇരിക്കുകയാണ് കുറച്ചു പേര്‍...
ഭയം എന്ന വികാരം എല്ലാവരുടെയും മുഖത്ത് തളം കെട്ടി നില്‍ക്കുന്നുണ്ട്....
വരാന്തയില്‍ പോലും അമേരിക്കന്‍ ആക്രമണം ഏറ്റുവാങ്ങിയ വൃദ്ധര്‍ തളര്‍ന്ന് കിടക്കുന്നു...
കട്ടിലുകള്‍ക്ക് ഇടയില്‍ ഉള്ള സ്ഥലത്ത് പോലും രണ്ടും മൂന്നും പേരെ കിടത്തിയിരിക്കുന്നു...
രണ്ട് കട്ടിലുകള്‍ ഒന്നിച്ചിട്ട് അതില്‍ മൂന്നും നാലും പേര്‍ തലങ്ങും വിലങ്ങുമായി കിടക്കുന്നു...
കൈകളും കാലുകളും നഷ്ടപ്പെട്ട കൗമാരക്കാര്‍....
ഒരു കൌമാരക്കാരന്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തന്‍റെ സഹോദരന്റെ ഫോട്ടോയിലേക്ക് കണ്ണുനീരോടെ നോക്കുന്നു.....
അവിടത്തെ കാഴ്ചകള്‍ കണ്ട ഞെട്ടലില്‍ നില്‍ക്കുമ്പോള്‍ അഭയ സുധിയുടെ അടുത്തേക്ക് വന്നു...
"ഡോക്ടര്‍, പരിക്ക് പറ്റിയ ഒരാളുണ്ട്. നോക്കാമോ?" അഭയ ചോദിച്ചു...
(തുടരും....:)
"ടൈഗ്രിസ് പറയാതെ പോയത് " ന്റെ മറ്റു ഭാഗങ്ങള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക....
എന്റെ കൂടുതല്‍ കത്തികള്‍ വായിക്കാനായി ഇവിടെ ക്ലിക്കുക....

ഇതൊരിക്കലും തീരില്ലേ.........
ReplyDeleteആ ആര്‍ക്കറിയാം....
Deleteകാത്തിരുന്നു കാണാം !!!
:)
നന്നാവുന്നുണ്ട്.
ReplyDeleteബാക്കി ഭാഗങ്ങള്‍ വരട്ടെ.
ഈ തുടര്‍ച്ച വായിച്ചു കൊണ്ടിരിക്കുന്നു ഡോക്ടര്‍.നന്നാവുന്നുണ്ട്. ഇനിയും തുടരു....
ReplyDeleteടൈഗ്രിസിന് ഇനിയും പറയാന്‍ എത്രയെത്ര കഥകള്‍. ഓ ബാഗ്ദാദ്...നിന്റെ ദൌര്‍ഭാഗ്യം. നിന്റെ ജനങ്ങളുടെ ദൌര്‍ഭാഗ്യം.
ReplyDeleteഒരിക്കലും അവസാനിക്കാത്ത ചോരക്കൊതി .....
ReplyDeleteബാക്കി ഭാഗത്തിന് കാക്കുന്നു ....
Good writing. Congrats.
ReplyDeletePlease read this post and share it with your friends for a social cause.
http://www.najeemudeenkp.blogspot.in/2012/05/blog-post.html
With Regards,
Najeemudeen K.P
ആഹഹ .... ബാക്കി വരട്ടെ...
ReplyDeleteപൗരാണിക ഭാരതീയന്‍ പൂജ്യം കണ്ടുപിടിച്ചില്ലേല്‍ എല്ലാം തെണ്ടിപ്പോയേനെ... ഹ ഹ
to be continued...
ReplyDeleteഇനിയും വരട്ടെ
ReplyDeleteഅബ്സാര്‍ജി നന്നായി വരുന്നുണ്ട് തുടര്‍ന്ന് വരട്ടെ ആശംസകള്‍
ReplyDeleteഞാന്‍ ഈ തുടര്‍ പരമ്പരയുടെ ഈ എപ്പിസോഡാണ് ആദ്യാമായി വായിച്ചത്,,, ബാക്കി സമയം പോലെ വായിക്കാം... ഇത് അനുഭവ കഥയാണോ അതോ ഭാവനയോ? അനുഭവ കഥയാണെങ്കില്‍ ഇറാഖില്‍ പോയിട്ടുണ്‌ടാകുമല്ലോ?
ReplyDeleteകാലതാമസം കഥയുടെ രസം നശിപ്പിക്കുന്നു....ഇത് മെഗാ സിരിയല്‍ ആകുമോ ആവൊ.........
ReplyDeleteഎന്നാലും സംഗതി കൊള്ളാം....നന്നാവുന്നുണ്ട്
rasakaramaayittundu..... blogil puthiya post..... CINEMAYUM PREKSHAKANUM AAVASHYAPPEDUNNATHU...... vaayikkane.........
Deleteഇതൊരു 'മെഗാസീരിയല്‍'ആക്കരുതേയെന്നു ഈയുള്ളവനും ആഗ്രഹമുണ്ട്.ആശംസകള്‍ പ്രിയ Absar...
ReplyDeleteഞാന്‍ ഇപ്പോഴാണല്ലോ അബ്സറെ ഇത് കാണണെ ...നേരത്തെ ഉള്ളത് ഒക്കെ മറന്നുപോകുന്നതിനു മുന്നേ അടുത്തത് പോസ്റ്റണെ ...!
ReplyDeleteപെട്ടെന്ന് തീര്‍ക്കണെ തുടര്‍കഥ..!!
മെയില്‍ കിട്ടിയില്ലാ അതാണ് അറിയാന്‍ വൈകിയേ ...അടുത്തതിനു മറക്കണ്ടാ ട്ടോ ..!!