മൈദയുടെ ഗുണഗണങ്ങള്‍ വാഴ്ത്തി ബൂലോകത്ത് സഞ്ചരിക്കുന്ന ചില പോസ്റ്റുകള്‍ വായിച്ചതാണ് എന്നെ ഈ പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത്.
മൈദ എങ്ങിനെയാണ് നിര്‍മ്മിക്കുന്നത് ???
ഗോതമ്പ് ധാന്യത്തിനു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്.
തവിട് (bran) എന്നു വിളിക്കുന്ന പുറംതൊലി, germ എന്നു വിളിക്കുന്ന ഉള്ളിലെ ആവരണം പിന്നെ 'എന്‍ഡോസ്പേം' എന്നു വിളിക്കപ്പെടുന്ന കേന്ദ്രഭാഗം.
തവിടും ഉള്ളിലെ ആവരണവും നീക്കം ചെയ്ത് എന്‍ഡോസ്പേം മാത്രമെടുത്ത് അതിന്റെ പൊടി കൊണ്ടാണ് മൈദ ഉണ്ടാക്കുന്നത്. ഈ തവിട് നീക്കം ചെയ്യുമ്പോള്‍ പോഷകങ്ങളും നാരുകളും നഷ്ടപ്പെടുന്നു. അതുകൊണ്ടു തന്നെ മൈദയ്ക്ക് ഗോതമ്പുപൊടിയെ അപേക്ഷിച്ച് പോഷകഗുണം വളരെ കുറവാണ് .
മൈദയുടെ നിര്‍മ്മാണം ഇവിടെ പൂര്‍ത്തിയാവുന്നില്ല.






