മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്ത് വരുമ്പോഴേ ഞാന്‍ ഒരു തീരുമാനം എടുത്തിരുന്നു.
'നല്ല പക്വത വന്ന ശേഷം മാത്രമേ പ്രണയിക്കൂ' എന്ന ഉറച്ച തീരുമാനം.
അതുകൊണ്ടാണല്ലോ ജനിച്ച് മിനിട്ടുകള്‍ പിന്നിടുന്നതിനു മുന്‍പ് തന്നെ സുന്ദരിയായ നഴ്സ് തന്ന ചുംബനത്തില്‍ ഞാന്‍ വീഴാതിരുന്നത്.
വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ അതില്‍ തന്നെ വീണിരുന്നേനേ...



