"അബസ്വരങ്ങള്‍" ബൂലോകത്തേക്ക് കടന്നു വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു ബ്ലോഗിങ്ങില്‍ സജീവമാകാനുള്ള ആഗ്രഹത്തോടെ ആദ്യത്തെ പോസ്റ്റ് ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചത്.
ബൂലോകത്തുനിന്നും ഉള്ള പിന്തുണകളും പ്രോത്സാഹനങ്ങളും കൂടുതല്‍ പോസ്റ്റുകള്‍ ഇടാന്‍ പ്രചോദനമായി.
തരിശായി കിടന്നിരുന്ന ബ്ലോഗിനെ നോക്കി "എന്തെങ്കിലും ഇവിടെ എഴുതിക്കൂടെ ?" എന്ന് ചോദിച്ച് എഴുത്തിനെ കുറിച്ചുള്ള ചിന്തകള്‍ എന്റെ മനസ്സിലേക്ക് കൊണ്ടു വന്ന കമാല്‍, ഈ ബ്ലോഗിന് "അബസ്വരങ്ങള്‍" എന്ന പേര് നിര്‍ദ്ദേശിച്ച മനാസ്, ബ്ലോഗിംഗ് സംശയങ്ങള്‍ ദൂരികരിക്കുവാന്‍ സഹായിച്ച നൗഷാദ് വടക്കേല്‍, രഞ്ജിത്ത് ചെമ്മാട്, ഫസലുല്‍ ഫോട്ടോഷോപ്പി എന്നിവരോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
ഫേസ് ബുക്കിലെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നിന്നും ലഭിച്ച പിന്തുണകളും, നിര്‍ദ്ദേശങ്ങളും ബ്ലോഗിങ്ങില്‍ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ആ ഗ്രൂപ്പിലെ അംഗങ്ങളോടുള്ള നന്ദിയെക്കുറിച്ച് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.
ആദ്യത്തെ ഫോളോവര്‍ ആയ നൗഷാദ് കൂടരഞ്ഞി മുതല്‍ ഈ നിമിഷം വരെ ബ്ലോഗ് സന്ദര്‍ശിക്കുകയും, പോസ്റ്റുകള്‍ വായിക്കുകയും, ബ്ലോഗ് ഫോളോ ചെയ്യുകയും, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും, അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും, പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്ത എല്ലാ പ്രിയ സുഹൃത്തുക്കളോടും ആത്മാര്‍ഥമായി നന്ദി പറയുന്നു...
ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ഈ സമയത്ത് ഒരു തുടര്‍ക്കഥ ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നു - "ടൈഗ്രിസ് പറയാതെ പോയത് ".
ഇതിനെ 'തുടര്‍ക്കഥ' എന്നാണോ 'നോവല്‍' എന്നാണോ വിളിക്കേണ്ടത് എന്നറിയില്ല. നോവലും, തുടര്‍ക്കഥയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് വ്യക്തമായ ധാരണ എനിക്കില്ല എന്നത് തന്നെയാണ് പ്രശ്നം.
വലിയ നീളമുള്ള കഥകള്‍ എഴുതി മുന്‍പരിചയം ഇല്ലാത്തതുക്കൊണ്ട് എഴുത്തില്‍ പാളിച്ചകളും പോരായ്മകളും ഉണ്ടായേക്കാം. അത്തരം പോരായ്മകളും, കുറവുകളും ശ്രദ്ധയില്‍പ്പെടുത്തി അവ തിരുത്താന്‍ സഹായിക്കണമെന്ന് പ്രിയ വായനക്കാരോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
"ടൈഗ്രിസ് പറയാതെ പോയത് " ന്റെ ആദ്യ ഭാഗം ഡിസംബര്‍ ആദ്യവാരത്തില്‍ തന്നെ പോസ്റ്റാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ പുതിയ ഭാഗങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോഴും അതിലേക്കുള്ള ലിങ്കുകള്‍ ഈ പോസ്റ്റില്‍ അപ്പ്ഡേറ്റ് ചെയ്യുന്നതാണ്.
Insha Allah
മൂന്ന് നാല് വര്‍ഷമായി എന്റെ മനസ്സില്‍ കിടക്കുന്ന ഒരു കഥയാണ് "ടൈഗ്രിസ് പറയാതെ പോയത് " ല്‍ പങ്കുവെക്കുന്നത്.
"ടൈഗ്രിസ് പറയാതെ പോയത് " ഒരു മലയാളിയുടെ കഥയാണ്. അമേരിക്കന്‍ അധിനിവേശ സമയത്ത് ഇറാക്കില്‍ എത്തിയ ഒരു മലയാളിയുടെ കഥ.
കൂടുതല്‍ പോസ്റ്റിലൂടെ...
ഇതുവരെയുള്ള പോസ്റ്റുകള്‍ വായിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും, വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുകയും, പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്ത എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു.
ഇനിയും എല്ലാവരുടെയും സ്നേഹവും, അഭിപ്രായങ്ങളും, പിന്തുണകളും, പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചുകൊണ്ട്....
സ്നേഹത്തോടെ.......
ടൈഗ്രിസ് പറയാതെ പോയതിന്റെ വിവിധ ഭാഗങ്ങള്‍ക്കായി താഴെ
കൊടുത്ത ലിങ്കുകള്‍ പിന്തുടരുക...
08. ടൈഗ്രിസ് പറയാതെ പോയത് - 08
09. ടൈഗ്രിസ് പറയാതെ പോയത് - 09
10. ടൈഗ്രിസ് പറയാതെ പോയത് - 10
11. ടൈഗ്രിസ് പറയാതെ പോയത് - 11
12. ടൈഗ്രിസ് പറയാതെ പോയത് - 12
13. ടൈഗ്രിസ് പറയാതെ പോയത് - 13
പോസ്റ്റുകള്‍ മോഷ്ടിക്കരുതെന്ന് ബൂലോക കള്ളന്മാരെ ഓര്‍മ്മപ്പെടുത്തുന്നു.

Go ahead doctor. Happy 1st birthday to ABASWARANGAL
ReplyDeleteതാങ്ക്യൂ ഭായ്...
ReplyDeleteThanks for that mention. Carry on towards new heights........
ReplyDeleteഅഭിനന്ദനങ്ങള്‍ പ്രിയ അബ്സാര്‍...കാത്തിരിക്കുന്നു ,കഥക്കായി.ഒരു വര്‍ഷത്തെ അനുഭവങ്ങള്‍ മുന്നിലെ പാതയിലേക്കുള്ള തൂ വെട്ടങ്ങളാവട്ടെ...
ReplyDeleteആശംസകള്‍ . കഥക്കായി കാത്തിരിക്കാം
ReplyDeleteഭാവുകങ്ങള്‍ നേരുന്നു.
ReplyDeleteകഥ പറയാന്‍ താങ്കള്‍ക്കുള്ള കഴിവ് നേരത്തെതന്നെ തെളിയിക്കപ്പെട്ടതാണ്‍. അതിനെ സാധൂകരിക്കുന്നതാവട്ടെ വലിയ കഥയെന്നാശിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteഇവിടെ ആദ്യമായാണ്‍...
ReplyDeleteഒരു വര്‍ഷം പിന്നിട്ട തൂലികയ്ക്ക് അഭിനന്ദനങ്ങള്‍..!
ഒരു സംശയം ചൊദിച്ചോട്ടെ...’അബസ്വരങ്ങള്‍ ‘എന്നു തന്നെ ആണൊ അതൊ ‘അപസ്വരങ്ങള്‍ ‘എന്നാണൊ..?
"അബസ്വരങ്ങള്‍" എന്ന് തന്നെയാണ്...
ReplyDeleteഅബ്സാറിന്റെ സ്വരങ്ങള്‍ എന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്...
ഭാഷാപരമായി ശരിയാകണം എന്നില്ല....:)
ബ്ലോഗ് ടൈറ്റിലില്‍ കൊടുത്തിട്ടുള്ള നിറവ്യത്യാസം ശ്രദ്ധിക്കുക....
നല്ല വാക്കുകള്‍ക്ക് നന്ദി...
ആശംസകള്‍ ഇക്കാ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteഡോക്ടറെ ... ഒരു ആഴ്ചയില്‍ ഇങ്ങടെ മൂന്നു വര്‍ത്തമാന വിശേഷം ..രണ്ടു നര്‍മ്മം .. രണ്ടു കഥ ..ഇതൊക്കെ വായിക്കുന്നതിനു പുറമേ ഇനി ഇങ്ങള്‍ നോവലും എഴുതാന്‍ പോവാ .... പടച്ചോന്‍ കാക്കട്ടെ .
ReplyDeleteധൈര്യത്തോടെ മുന്നോട്ടു പോകൂ . ഒന്നാം വര്‍ഷം പിന്നിടുന്ന അബ്സാരിന്റെ ഈ ബ്ലോഗ്ഗിനു എല്ലാ വിധ ആശംസകളും നേരുന്നു .
@Nishpakshan
ReplyDelete@Manas
@Mohammedkutty irimbiliyam
@ജയിംസ് സണ്ണി പാറ്റൂര്‍
@Vp Ahmed
@ahammedpaikat
@വര്‍ഷിണി* വിനോദിനി
@ഒരു കുഞ്ഞുമയില്‍പീലി
@വേണുഗോപാല്‍
പിന്തുണകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ഒരായിരം നന്ദി....
അബ്സാര്‍ ഒരുകൊല്ലം ആയി അപ്പോള്‍ അല്ലെ
ReplyDeleteഞാന്‍ ആദ്യം നിങ്ങളെ ബ്ലോഗില്‍ എത്തുമ്പോള്‍ ആംഗലേയ അക്ഷരങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട ഒരു ബ്ലോഗായിരുന്നു ഇത് ഇത് കണ്ടതും ഞാന്‍ കലിപ്പ് മൂത്ത് എന്ഗ്ലീഷ് കണ്ടു പിടിച്ചവനെ മലയാളത്തില്‍ പ്രാകി വടിവൊത്ത മലയാള അക്ഷരങ്ങള്‍ കൊണ്ട് പൊന്നു ചങ്ങായീ നിക്കരീല ഈ ഭാഷ എന്നോ രു കമന്റിട്ടത് ഇന്നും ഓര്‍മയുണ്ട്
പിന്നെ നിങ്ങള്‍ സരസമായി മലപ്പുറത്ത് നിന്നുള്ള ഓരോ കഥകളുമായി വന്നപ്പോള്‍ ആണ് നിങ്ങളോട് ഒരടുപ്പം തോന്നി തുടങ്ങിയതും ഇഷ്ടപ്പെട്ടു തുടങ്ങിയതും അതൊരു നല്ല സൌഹൃതമായതും
തുടര്‍ന്നും ശക്തമായ ലേഖനങ്ങളും കഥകളും ആയി ഇനിയും ഭൂലോകത്ത് പ്രകാശിക്കുന്ന ഒരു താരമായി നില നില്‍ക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു
എനിക്ക് ഓര്‍മ്മയുണ്ട് കൊമ്പാ...
ReplyDelete'മലയാളത്തില്‍ എഴുതിയാല്‍ വായിക്കാം' എന്ന പറഞ്ഞ് നിങ്ങള്‍ കമന്റ് ഇട്ടത്.
നിങ്ങളുടെ സൗഹൃദം എന്നും എനിക്ക് വിലപ്പെട്ടതാണ്...
ഈ സ്നേഹം തുടരട്ടെ എന്ന പ്രാര്‍ത്ഥനയോടെ....
ആശംസകള്‍... കഥയ്ക്കായി... കാത്തിരിക്കുന്നു...
ReplyDeleteആശംസകൾ. ഇനിയും കൂടെയുണ്ടാവും..
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeleteആശംസകള്‍..
ReplyDeleteയുദ്ദ ഭൂമിയിലേക്ക് പോകുന്നത് നാട്ടിലേ സുന്ദരമായ ജീവിത സാഹചര്യങ്ങള്‍ വിട്ടല്ല എന്നത് സാഹചര്യം മനസിലാക്കിത്തരും ,പിന്നാമ്പുറത്തുള്ള മ: വേണ്ട,എയര്‍ഓസ്റ്റസിന്റെ പുഞ്ചിരി,വടിവൊത്ത ശരീരം, ഇറാക്കിലേ വിഗാരം കൊള്ളിക്കുന്ന മൂടപ്പെട്ട കണ്ണുകള്‍,മുട്ടത്തു വര്‍കിയാവാതെ, താങ്കള്‍ പറഞ്ഞത് പോലെ തൊണ്ണൂറുകളില്‍ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യത്തെ ജനങ്ങള്‍ ,ഒരു നേരത്തെ ആഹാരത്തിനും ഒരു തുള്ളി മരുന്നുകിട്ടാതെയും നമ്മുടെ മുഖത്തോട്ടു നോക്കി പുഞ്ചിരിച്ച് ജീവന്‍ വെടിഞ്ഞ ആത്മാക്കള്‍ക്കും ഇടയില്‍, എണ്ണയുടെ കൈയാളന്മാര്‍ വരുത്തിവച്ച ഇന്നത്തെ അവസ്ഥയിലേക്ക് ഈ കഥയേ ചെന്നെത്തിക്കുമ്പോള്‍,, കേട്ടറിഞ്ഞ നൊമ്പരങ്ങള്‍,പറഞ്ഞാല്‍ തീരാത ആ കഥ ആവട്ടെ ഈ കഥയുടെ ഓരോ ഭാഗവും,അതറിയാന്‍ ഞാനും കാത്തിരിക്കുകയാണ്.എല്ലാ ഭാവുകങ്ങളും.ഈ കഥ അതിന്റെ ഗൗരവത്തോടെ അവതരിപ്പിക്കുവാന്‍ പറ്റില്ലെന്ന് തോന്നുന്നുവെങ്കില്‍ ആ അഗ്നികുണ്ടം ക്ഷാരം മൂടിയ കനലായിപ്പോകുമെങ്കില്‍ ഇതില്‍ ചരിത്ര വസ്തുതകളെ ചേര്‍ക്കാതിരിക്കുക,അവ ഒരു ചെറു സംഭവമായി അവതരിപ്പിക്കുക ,യുദ്ദ ഭൂമിയിലേക്ക് മാദകത്വം പറയാനല്ല ഈ കഥ പുറപ്പെടുന്നത് എന്നതറിഞ്ഞുകൊണ്ട് ചോദിക്കുകയാണ്,മാതാവിലും പിതാവിലും പുത്രനിലും സഹോദരിയിലും ഭാര്യയിലും ഭര്‍താവിലും ശിശുവിലും വ്ര്ദ്ദനിലും,രക്ഷ തേടുന്ന പറവകളിലും നിറയുന്ന ഭീതിയുടെ ഒരംശം പറയാന്‍ പറ്റിയാല്‍ ഈ കഥ വിചയിച്ചു,അവിടെ തലയോടു പോലും ആവിയായി അന്തരീക്ഷത്തില്‍ ലയിച്ച ആയിരക്കനക്കിനു ജീവിതങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteആശംസകൾ. ഇനിയും കൂടെയുണ്ടാവും..
ReplyDeleteBest Of Luck
ReplyDelete@കൊമ്പന്‍
ReplyDelete@ഉമ്മു അമ്മാര്‍
@Nassar Ambazhekel
@ഷാജു അത്താണിക്കല്‍
@ഇലഞ്ഞിപൂക്കള്‍
@ktahmed mattanur - എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്ത ശേഷം കഥയെ കുറിച്ച് ഒരു ചര്‍ച്ച തീര്‍ച്ചയായും ഞാന്‍ ആഗ്രഹിക്കുന്നു...
@sadique
@NAVAZ MOGRAL
പിന്തുണകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ഒരായിരം നന്ദി....
ആശംസകൾ.. ആശംസകൾ
ReplyDeleteടൈഗ്രീസ് കഥ വായിക്കാം.. ഇൻശാ അല്ലാഹ്
അങ്ങനെ അബ്സറിനും ഒരു വയസ്സ് ആയില്ലേ ....അഭിനന്ദനങ്ങള്‍ ....
ReplyDeleteബഷീര്‍ ബായി,
ReplyDeleteകൊച്ചു മോള്‍,
പിന്തുണകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ഒരായിരം നന്ദി....
happy berthday absar
ReplyDeleteടിഗ്രീസ് പറയാതെ പോയത്, അഞ്ചു ഭാഗം വായിച്ചു നന്നായിരിക്കുന്നു, ബാക്കിയുള്ള ഭാഗങ്ങള്‍ ക്കായി കാത്തിരിക്കുന്നു ....
ReplyDelete