എണ്ണിയാല്‍ തീരാത്ത കാരണങ്ങള്‍ ആണ് മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. എങ്കിലും ഇവയുടെ പ്രധാനപ്പെട്ട 98% കാരണങ്ങളുടെയും പിന്നില്‍ "നിരാശ" എന്ന ഘടകത്തിന്റെ സ്വാധീനം നമുക്ക് കണ്ടെത്താനാകും .
നിരാശയിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പ്രധാനസ്ഥാനം അലങ്കരിക്കുന്നത് സാമ്പത്തിക പ്രയാസങ്ങളും പ്രേമ നൈരാശ്യങ്ങളും ആണല്ലോ. പരീക്ഷകളിലെ പരാജയം മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണവും കുറവല്ല. താന്‍ രഹസ്യമായി ചെയ്ത ഒരു കുറ്റകൃത്യം പരസ്യമാകുമ്പോഴും ചിലര്‍ തങ്ങളുടെ ജീവിതം ആത്മഹത്യയില്‍ അവസാനിപ്പിക്കാറുണ്ട് .
മനുഷ്യന് ചിന്തിക്കുന്നത് മനസ്സു കൊണ്ടാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്.
ആയുര്‍വേദത്തില്‍ ഹൃദയത്തെയും, മസ്തിഷ്ക്കത്തെയും മനസ്സിന്റെ സ്ഥാനങ്ങള്‍ അഥവാ ഇരിപ്പിടങ്ങള്‍ ആയി വിശദീകരിച്ചിട്ടുണ്ട്.
മുന്‍ക്കൂര്‍ ജാമ്യം :
ഇനി പറയാന്‍ പോകുന്നത് എന്റെ ഒരു നിരീക്ഷണം അല്ലെങ്കില്‍ അഭിപ്രായം മാത്രമാണ്. അതുകൊണ്ട് തന്നെ താഴെപറയുന്ന കാര്യങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന് ചോദിച്ചു എന്നെ ബുദ്ധിമുട്ടിക്കരുത് എന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.
മുന്‍ക്കൂര്‍ ജാമ്യം :
ഇനി പറയാന്‍ പോകുന്നത് എന്റെ ഒരു നിരീക്ഷണം അല്ലെങ്കില്‍ അഭിപ്രായം മാത്രമാണ്. അതുകൊണ്ട് തന്നെ താഴെപറയുന്ന കാര്യങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന് ചോദിച്ചു എന്നെ ബുദ്ധിമുട്ടിക്കരുത് എന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.
അപ്പോള്‍ കാര്യത്തിലേക്ക് അല്ലെങ്കില്‍ എന്റെ അഭിപ്രായത്തിലെക്ക് കടക്കാം...
മനുഷ്യന് പ്രധാനമായും രണ്ടു തരത്തില്‍ ചിന്തിക്കാന്‍ കഴിയും...
മനുഷ്യന് പ്രധാനമായും രണ്ടു തരത്തില്‍ ചിന്തിക്കാന്‍ കഴിയും...
1 . ഹൃദയം കൊണ്ട്
2 . മസ്തിഷ്കം / ബ്രെയിന്‍ കൊണ്ട്
ഹൃദയം കൊണ്ടുള്ള ചിന്തകളില്‍ 99 % വും വൈകാരികത നിറഞ്ഞതായിരിക്കും, യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നതും. അതില്‍ യാഥാര്‍ത്ഥ്യത്തിന്റെ സ്ഫുരണങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും.
ഒരു സിനിമയിലെയോ സീരിയലിലെയോ കഥാപാത്രങ്ങള്‍ കരയുകയോ വിഷമിക്കുകയോ ചെയ്യുന്നത് നാം കാണുമ്പോള്‍, അവര്‍ കരയുന്നതിനുള്ള കാരണം നമ്മെയും ബാധിക്കുന്നു എന്ന തോന്നല്‍ നമ്മളില്‍ ഉണ്ടാവുകയും, നമ്മളും അറിയാതെ കരഞ്ഞു പോവുകയും ചെയ്യുന്നത് ഇതിനുള്ള ഉദാഹരണമായി എടുക്കാം.
മസ്തിഷ്ക്കംക്കൊണ്ട് നാം നടത്തുന്ന ചിന്തകളും, എടുക്കുന്ന തീരുമാനങ്ങളും യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നതും വൈകാരികത കുറഞ്ഞതും ആയിരിക്കും. ഒരു സിനിമയിലെ നായകനോ മറ്റോ കരയുന്ന രംഗം കാണുമ്പോള്‍, നാം കാണുന്നത് ഒരു സിനിമ മാത്രമാണെന്നും അതിലെ കഥയില്‍ ആര്‍ക്ക് എന്ത് സംഭവിച്ചാലും അത് ഒരിക്കലും തന്നെയോ മറ്റോ ബാധിക്കുന്നതല്ല എന്നും ഉള്ള യാഥാര്‍ത്ഥ്യബോധം ഉണ്ടായാല്‍ നമുക്ക് കരച്ചില്‍ വരുമോ? ഇതു ബ്രെയിന്‍ കൊണ്ട് /മസ്തിഷ്കം കൊണ്ട് ചിന്തിക്കുന്നതിനുള്ള ഉദാഹരണമായി എടുക്കാം.
മനുഷ്യന്‍ ചിന്തിക്കുന്ന മിക്ക അവസരങ്ങളിലും ആ വ്യക്തിയുടെ ഹൃദയവും, മസ്തിഷ്കവും ഒരേ സമയം ആ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഹൃദയം വൈകാരികതക്ക് വേണ്ടി വാദിക്കുമ്പോള്‍ മസ്തിഷ്ക്കം യാഥാര്‍ത്ഥ്യത്തിനു വേണ്ടി നിലകൊള്ളുന്നു. ഹൃദയവും മസ്തിഷ്കവും തമ്മില്‍ നടക്കുന്ന ചിന്താ സംഘട്ടനത്തിന്റെ ആകെ തുക ആയിരിക്കും ആ വ്യക്തിയുടെ കാഴ്ചപാട് അല്ലെങ്കില്‍ തീരുമാനം ആയി മാറുകയും പുറത്തു വരുകയും ചെയ്യുന്നത്.
ഒരു വിഷയത്തില്‍ നാം എടുക്കുന്ന തീരുമാനത്തില്‍ വൈകാരികതയാണ് യാഥാര്‍ത്ഥ്യക്കാള്‍ നിറഞ്ഞു നില്‍ക്കുന്നതെങ്കില്‍ ആ തീരുമാനത്തിനുള്ള ചിന്താ സംഘട്ടനത്തില്‍ ഹൃദയമാണ് വിജയിച്ചതെന്ന് നമുക്ക് പറയാം. യാഥാര്‍ത്ഥ്യമാണ് വൈകാരികതെയെക്കാള്‍ നിറഞ്ഞു നില്‍ക്കുന്നതെങ്കില്‍ മസ്തിഷ്കമാണ് വിജയിച്ചതെന്നും വിലയിരുത്താം.
ആത്മഹത്യ ചെയാനുള്ള തീരുമാനങ്ങളില്‍ ഭൂരിഭാഗവും ഉണ്ടാകുന്നത് 'ആത്മഹത്യ ചെയ്യണോ ?' എന്ന ചിന്താ സംഘട്ടനത്തില്‍ ഹൃദയം വിജയം കൈവരിക്കുമ്പോള്‍ ആണ്.
"പ്രവര്‍ത്തിക്കുന്നതിനു മുന്‍പ് രണ്ടു പ്രാവശ്യം ചിന്തിക്കുക" എന്ന് നമ്മുടെ കാരണവന്മാര്‍ പറഞ്ഞതും നമുക്കിവിടെ ഓര്‍ക്കാം. കൂടുതല്‍ സമയം എടുത്തു ചിന്തിക്കുമ്പോള്‍ വൈകാരികതയെ കീഴ്പ്പെടുത്തി യാഥാര്‍ത്ഥ്യത്തിനു വിജയം കൈവരിക്കാന്‍ കഴിഞ്ഞേക്കും.
ആത്മഹത്യ ചെയ്യാന്‍ ഉറച്ച തീരുമാനം എടുത്ത ശേഷം ആത്മഹത്യ ചെയ്യാന്‍ കഴിയാതെ പോയ മനുഷ്യനാണ് എന്റെ അഭിപ്രായത്തില്‍ "ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ".
കാരണം ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനം എടുത്ത് ആത്മഹത്യ ചെയ്യുന്നതോടെ അയാളുടെ ജീവിതം അവസാനിക്കുന്നു. എന്നാല്‍ ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനം എടുക്കുകയും, അത് നടപ്പിലാക്കാന്‍ കഴിയാതെ വരുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തിന് രണ്ടാം ജന്മമാണ് യാഥാര്‍ത്ഥ്യത്തില്‍ ലഭിക്കുന്നത്.
ഒരു മനുഷ്യന് ഈ ലോകത്ത് വെച്ച് നഷ്ട്ടപ്പെടാവുന്നതും, തിരിച്ചെടുക്കാന്‍ കഴിയാത്തതുമായ അമൂല്യമായ വസ്തു / സംഭവം ഒന്ന് മാത്രമേയുള്ളൂ - ജീവന്‍ .
ആത്മഹത്യക്ക് തീരുമാനം എടുത്ത ഒരാള്‍ തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ സ്വത്തു നഷ്ടപ്പെടുത്താന്‍ തയ്യാറാവുകയാണ്. ഏറ്റവും അമൂല്യമായത് നഷ്ടപ്പെടുത്താന്‍ തയ്യാറാവുന്നവന്‍ എന്തിനാണ് അതിനേക്കാള്‍ മൂല്യം കുറഞ്ഞ കാര്യങ്ങള്‍ക്ക് (പ്രണയം, പണം, നിരാശ തുടങ്ങിയവ) വേണ്ടി ജീവന്‍ അവസാനിപ്പിക്കുന്നത് ?
ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ 'താന്‍ മരിച്ചു കഴിഞ്ഞു' എന്ന ഒരു ചിന്ത ആ വ്യക്തിയുടെ മനസ്സിലേക്ക് ഒഴുകിയെത്തുകയാണെങ്കില്‍ ഒരു പക്ഷെ ആ വ്യക്തി ആത്മഹത്യയില്‍ നിന്നും പിന്മാറിയേക്കാം. മരിക്കാന്‍ ഉറപ്പിച്ച ഒരാള്‍ക്ക് നിര്‍ഭയമായി ലോകത്തെ നേരിടാം. അയാളില്‍ പിന്നീട് നിരാശാബോധവും, വിഷമ ചിന്തകളും, വ്യസനങ്ങളും ഉണ്ടാകേണ്ട കാര്യമില്ലല്ലോ.
നിരാശാരഹിതനും വ്യസനങ്ങള്ളില്‍ നിന്നും മോചിതനും ആയ ഒരു വ്യക്തിക്ക് ലോകത്തിലെ വെല്ലുവിളികള്‍ ഏറ്റെടുത്തു / നേരിട്ട് വിജയിക്കാന്‍ കഴിയും എന്നതില്‍ തര്‍ക്കം ഇല്ലല്ലോ.
എന്റെ ഈ നിരീക്ഷണത്തോടുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ആത്മഹത്യാ വാര്‍ത്തകള്‍ ഇല്ലാത്ത ഒരു ലോകം സ്വപ്നം കണ്ടുകൊണ്ട്........അബസ്വരം :
തോല്‍പ്പിക്കപ്പെട്ടേക്കാം, എന്നാല്‍ സ്വയം തോറ്റു കൊടുക്കരുത്.
സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ പോസ്റ്റുകള്‍ക്ക് ഇവിടെ ക്ലിക്കുക

ആദ്യമേ തന്നെ പറയട്ടെ നല്ലൊരു ലേഖനം. പിന്നെ യെക്കുറിച്ച് എനിക്ക് തോന്നിയിട്ടുള്ള ചില കാര്യങ്ങള്‍: ജീവിതത്തില്‍ എല്ലാവര്‍ക്കും എല്ലാവരും ഉണ്ട്.എന്നാല്‍ ഒരു വാക്കുകൊണ്ട് പോലും ആശ്വസിപ്പിക്കാന്‍ ആരും അടുത്തില്ലാത്ത ഒരുപാട് പേരില്‍ ചിലരാണ് ആത്മഹത്യ ചെയ്യുന്നതു.മറ്റൊരു വിഭാഗം ജീവിതം കുത്തഴിഞ്ഞ പുസ്തകം പോലെ ജീവിച്ചു തീര്‍ക്കും. തീവ്രമായ ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്നവര്‍ക്ക് ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയില്ല. എന്തെന്നാല്‍ മനോ വിഷമത്തോടെ ജീവിക്കുന്നത് ചിന്തിക്കാന്‍ പറ്റാത്ത അത്ര ഭീകരമാണ്. മനഃശാസ്ത്രം പഠിപ്പിക്കുന്നത് പില്‍ക്കാലത്ത് ആത്മഹത്യ ചെയ്യുന്ന ഭൂരിപക്ഷം പേരും അവരുടെ ശൈശവത്തില്‍ തന്നെ തീരുമാനം എടുത്തിരിക്കും എന്നാണ്.
ReplyDeleteറിജോ .. ഞാന്‍ യോജിക്കുന്നു .. പില്‍ക്കാലത്ത് ആത്മഹത്യ ചെയ്യുന്ന പലരും അവരുടെ ശൈശവ കാലത്തിലെ അതിനു തീരുമാനിച്ചവരായിരിക്കും.. എല്ലാവരും ഇങ്ങനെയാണോ എന്ന വിശ്വാസം എനിക്കില്ല. എനിക്ക് എന്റെ ഒരു പ്രിയ സ്നേഹിതനെ ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്.. അവന്‍ അതിനെ കുറിച്ച പരയുംബോഴോക്കെയും ഞങ്ങള്‍ അത് ഒരു തമാശ ആയി മാത്രമേ എടുത്തുള്ളൂ.. ഞങള്‍ക്ക് അങ്ങനെയൊക്കെ ചിന്ടിക്കാനുള്ള പ്രയാസം ആയിരുന്നിരിക്കാം.. വര്‍ഷങ്ങളോളം അവന്റെ മനസ്സില്‍ ഇരുന്നു നീറിയ ആ ചിന്താഗതി മാറ്റാന്‍ പറ്റാത്ത പരാജിതരായ സുഹൃത്തുക്കളില്‍ ഒരാള്‍ ഞാനും.!!
Deletesome of the tablets can lead to depression.One is into depression,they may contemplate or attempt suicide.Depressed person cannot think his/her life is precious than love/affection/financial stability.So anti depression tablets and counselling will help them to recover from depression.
ReplyDeletenice topic.
ശ്രദ്ധേയമായ ഒരു വിഷയം….ചന്ജല ഹൃദ്യമുള്ളവര്ക്ക് സാധിക്കാത്തതും ആയ ഒന്ന്…
ReplyDeleteആത്മഹത്യ ചെയ്യുന്നതിനു മുന്പ് ഒന്ന് കൂടി ഉറപ്പു വരുത്തട്ടെ
തീരുമാനം മാറിയാല് ഒരു ജീവന് രക്ഷപ്പെട്ടില്ലേ.. നല്ലൊരു ലേഖനം
ഈ പോസ്റ്റ് വളരെ correct സമയത്താണ് കണ്ടത്.. നന്ദി അബ്സര്‍... (നീ വിചാരിക്കരുത് അതായത് ഞാന്‍ മറിക്കാന്‍ പോകുവാന് എന്ന്... ഹി ഹി ഹി )എനിക്കല്ലെന്കിലും മറ്റൊരാള്‍ക്ക് ഉപകാരമായിടുണ്ടാകും... ആശംസകള്‍....
ReplyDeleteനൗഷാദ്‌ക്കയെ കൊതിപ്പിക്കല്ലേ ഇത്താ.... ഹ ഹ...:)
ReplyDeleteകൊള്ളാം കുറച്ച്കൂടി വലിച്ച് നീട്ടാമായിരുന്നു>>>>>>>>>>>
ReplyDeleteതാങ്കളുടെ ലേഖനം ഇഷ്ടപ്പെട്ടു, എന്നാൽ ഒരു കാര്യത്തിൽ ഞാനെൻറെ വിയോജിപ്പ് പ്രകടമാക്കുന്നു സദയം ക്ഷമിക്കുക. ആത്മഹത്യ ചെയ്യുന്നത് മഹാപാപമാണെന്ന് എല്ലാ മതങ്ങളിലും പറഞ്ഞത് അറിഞ്ഞിരുന്നിട്ടും ജീവിതത്തിൽ നിന്ന് ഒളിച്ചോടുകയാണു, അയാൾ അത്മഹത്യയിൽ മരിക്കാതിരിക്കുന്നത് അയാൾ മഹാനിർഭാഗ്യവാൻ ആയത് കൊണ്ടാണു, തനിക്കു ലഭിച്ച ജീവിതത്തെ സധൈര്യം നേരിടേണ്ടവർ അതിൽ നിന്ന് ഒളിച്ചോടുന്നു. അവനു വീണ്ടും ഒരു ജീവിതം കിട്ടിയിട്ടും ഒരു കാര്യവുമില്ല.
ReplyDeleteവളരെ നല്ല ലേഖനം. മനസ്സിനെ സ്പർശിച്ചു. ജീവിതത്തിൽ പലപ്പോഴും പ്രശ്നങ്ങൾ വന്നപ്പോൾ ഞാനും ചിന്തിച്ചു പോയിട്ടുണ്ട്... ആത്മഹത്യയെക്കുറിച്ച്.
ReplyDeletetoo good, informative.. thanks
ReplyDeleteഅത്യാഗ്രഹമാണ് ആത്മഹത്യയുടെ മുഖ്യ കാരണം.അര്‍ഹതയില്ലത്തത് ആഗ്രഹിക്കുന്നത് വഴി മനുഷ്യന്‍ നാശത്തിലേക്ക് കൂടുതല്‍ അടുക്കുന്നു. പ്രണയത്തെ കൊതിച്ചവന് പ്രണയ നൈരാശ്യം മരണമാണ്. പക്ഷെ അതിനെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ വൈകാരികതയെ കീഴ്പ്പെടുത്തി യാഥാര്‍ത്ഥ്യത്തിനു വിജയം കൈവരിക്കാന്‍ കഴിഞ്ഞേക്കും.ഇപ്പോള്‍ ഭൂരിഭാഗം ആളുകള്‍ക്കും അതിനു കഴിഞ്ഞേക്കും. പക്ഷെ വളരെ കുറച്ചു ആളുകള്‍ക്ക് അതിനു കഴിഞ്ഞന്ന് വരില്ല. അവര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കും
ReplyDeleteആത്മഹത്യ ചെയ്യും എന്ന് ഭീഷണി മുഴക്കിയ ഭാര്യയോട് ഭർത്താവു പറഞ്ഞതു ഇങ്ങനെയാണ്…നിന്റെ ശവ ശരീരം ദാ..ആ കാണുന്ന തെങ്ങിൻ ചോട്ടിൽ കുഴിച്ചിടും..ഒരു പട്ടീം തിരിഞ്ഞ് നോക്കില്ല എന്നാണ്…ഞാൻ കേട്ട് നിന്ന വാചകങ്ങൾ ആണത്..ആ ഭാര്യ പിന്നീട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചില്ല..നല്ല ഒരു ലേഖനം..
ReplyDeleteഇനിയിപ്പോ ഇതൊക്കെ വായിച്ചു കഴിഞ്ഞിട്ട് ആരേലും പോയി ആത്മഹത്യാ ചെയ്തേക്കുമോ!!ഏതായാലും നന്നായിട്ടുണ്ട് ..
ReplyDeleteകാലിക പ്രസക്തം....
ReplyDelete" മരിക്കാന്‍ ഉറപ്പിച്ച ഒരാള്‍ക്ക് നിര്‍ഭയമായി ലോകത്തെ നേരിടാം" എന്ന് പറഞ്ഞതിനോട് യോജിക്കാന്‍ എനിക്കും ആകുന്നില്ല.കടംകേറി ഇന്നലെ ഞാന്‍ ആത്മഹത്യക്ക് സൃമിച്ചിരുന്നു.അതുകൊണ്ട് ഇനി മുതല്‍ എന്നോട് കടം വീട്ട്ടാന്‍ പറയരുതെന്ന് പറഞ്ഞാല്‍ ഏതെങ്കിലുംപലിശക്കാരന്‍ കേള്‍കുമോ?
ReplyDeleteപിന്നെ ആത്മഹത്യാ ചെയ്യുന്നത് മരണത്തെ സ്നേഹിക്കുനത് കൊണ്ടല്ല,മറിച്ച് ജിവിതത്തെ വെറുക്കുമ്പോള്‍ അല്ലെ? ആ വെയ്ക്തി മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ജിവികുംപോഴും മരിച്ചുകൊണ്ടിരിക്കുകയായിരിക്കില്ലെ?
പലിശക്കാരന്റെ കടം വീട്ടാതെ ആത്മഹത്യ ചെയ്യുമ്പോള്‍ ഒരു ശാപം കൂടി തലയിലേക്ക് കയറ്റി വെക്കുകയല്ലേ ചെയ്യുന്നത്? ആ വ്യക്തി ആത്മഹത്യ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുമിത്രാധികള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന ചീത്ത പേരിനെ കുറിച്ചും ബോധാവാന്‍ ആകെണ്ടതല്ലേ?
ReplyDeleteആത്മഹത്യ ചെയ്യുന്നതിന് പകരം പരിഹാര മാര്‍ഗങ്ങളെ പറ്റി ചിന്തിക്കണം. ഇത് എന്റെ അഭിപ്രായം.
സാമ്പത്തിക പ്രശനം ഉള്ളവര്‍ / പലിശക്കാരന്റെ കടം വീട്ടാന്‍ കഴിയാത്തവര്‍ എല്ലാം ആത്മഹത്യ ചെയ്യാന്‍ നിന്നാല്‍ കേരളത്തില്‍ ഓരോ ദിനവും പതിനായിരങ്ങള്‍ മരിക്കേണ്ടി വരുന്നില്ലേ?
നല്ല ഒരു ലേഖനം....
ReplyDeleteജീവിക്കാൻ സ്വയം അവകാശമുള്ളതു പോലെ തന്നെ സ്വയം ജീവിതം അവസാനിപ്പിക്കുവാനും അവകാശമുണ്ട് എന്നാണെന്റെ അഭിപ്രായം. അതു ഒരാളുടെ വ്യക്തിപരമായ ഒരു തീരുമാനമാണ്. അതയാൾ നടപ്പിലാക്കികൊള്ളട്ടെ.
ReplyDeleteനല്ലൊരു പോസ്റ്റ് ആണ് ....ഭാവുകങ്ങള്‍ ..
ReplyDeleteHoly quraan35:എന്നാല്‍ തന്‍റെ ദുഷ്പ്രവൃത്തികള്‍ അലംകൃതമായി തോന്നിക്കപ്പെടുകയും, അങ്ങനെ അത് നല്ലതായി കാണുകയും ചെയ്തവന്‍റെ കാര്യമോ? അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നതാണ്. അതിനാല്‍ അവരെപ്പറ്റിയുള്ള കൊടുംഖേദം നിമിത്തം നിന്‍റെ പ്രാണന്‍ പോകാതിരിക്കട്ടെ. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു. (8)
ReplyDeleteAbsar,
ReplyDeleteനല്ലൊരു ലേഖനം; അഭിനന്ദനം അര്‍ഹിക്കുന്നു.
പിണക്കം തോന്നരുത്. ആത്മഹത്യ ചെയ്യുന്നവരോട് എനിക്ക് മഹാ വെറുപ്പാണ്. എന്റെ വളരെ അടുത്ത ഒരു സുഹൃത്ത്, എന്റെ കണ്മുന്നില്‍ വെച്ചാണ് വിഷം കഴിച്ചു മരിച്ചത്. എന്തോ; എനിക്ക് രക്ഷിക്കാന്‍ തോന്നിയില്ല. ആ സംഭവം ആണ്, "പ്രിയതമേ മാപ്പ്" എന്നാ എന്റെ പോസ്റ്റിനു ആധാരം.
http://appachanozhakkal.blogspot.com/2011/01/blog-post_7406.html
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവരോടും നന്ദി.
ReplyDeleteകൂടുതല്‍ അഭിപ്രായങ്ങളും, കാഴ്ച്ചപാടുകളും പ്രതീക്ഷിച്ചു കൊണ്ട്...
വളരെ നല്ല ലേഖനം!
ReplyDeletethankalude lekhanam valare manoharam aayirikkunnu....bhavukangal nerunnu...
ReplyDeleteആത്മഹത്യെ ഒരിക്കലും പ്രോല്സാഹിപ്പിച്ചതല്ല.കേവലം ഒരു 'ആത്മഹത്യ ശ്രമം' ഒന്ന് മാത്രം ,അത്തരക്കാര്‍ക്കു പിന്നീടുള്ള ജിവിതത്തെ സധൈര്യംനേരിടാനുള്ള ഊര്‍ജ്ജം നല്‍കുമെന്ന താങ്കളുടെ കണ്ടെതലിനോട് വിയോജിപ്പ് പ്രകടമാകാന്‍ 'പളിഷക്കാര്യം ഒരു ഉദാഹരണമായി ' പറഞ്ഞെന്നു മാത്രം.
ReplyDeleteഎന്‍റെ അഭിപ്രായത്തില്‍ counselling വേണ്ടത് മാനസിക സങ്കര്ഷത്തില്‍ നിന്നു ആത്മഹത്യക്ക് ശ്രുമിക്കുനവരെക്കള്‍ അവര്‍ക്ക് ചുറ്റും ഉള്ളവര്‍ക്കാണ്.ഒരു നല്ല വാക് പറയാന്‍,"നിന്‍റെ വേദനകള്‍ ഞാന്‍ അറിയുന്നു" ഒരു സ്വാന്തന വാക്ക് പറയുന്നതിന്റെ വില ഭൂരിപക്ഷം പേര്‍ക്കും അറിയുകയും ഇല്ല മെനകെടാരുമില്ല.അബ്സാരിന്ടെ ബ്ലോഗ് വായിച്ചു പലരും ആ 'നല്ല കാര്യം' ചെയ്തു ഇവിടെ നിന്നു ആ 'മോശം കാര്യം ഇല്ലാതാകട്ടെ എന്ന് ഞാന്‍പ്രത്യാശിക്കുന്നു..
താങ്കളുടെ ഈ ലേഖനത്തിന്റെ ഇസ്ലാമിക വശം മാത്രം എന്റെ വാക്കുകളില്‍ ഞാനിവിടെ കുറിക്കട്ടെ :ഒരു വിശ്വാസിയായ ഒരു മനുഷ്യന്‍ ഒരിക്കലും ആത്മഹത്യയെ പറ്റി ചിന്തിക്കില്ല കാരണം ,ദൈവം നമുക്കേകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണ് നമ്മുടെ ജീവന്‍ .അത് നമുക്ക് സംമാനിച്ചവന് മാത്രമേ അത് തിരികെ എടുക്കുവാനും അവകാശമുള്ളൂ . കൂടാതെ ഈ ലോകത്തെ നൈമിഷികങ്ങളായ കാര്യങ്ങള്‍ക്ക് വേണ്ടി ജീവന്‍ ഇല്ലാതാക്കുക എന്നതും അവര്‍ക്ക് ചിന്തിക്കാന്‍ പറ്റാത്തതും ആകുന്നു. ഏതൊരു വ്യക്തിയും ജീവിതത്തില്‍ നിരാശയുണ്ടാകുമ്പോള്‍ ആണ് ജീവിതം അവസാനിക്കുവാന്‍ തീരുമാനമേടുക്കുന്നത് . ഒരു വിശ്വാസിക്ക് നിരാശ ഉണ്ടാവുകയില്ല തനിക്ക് എന്തെങ്കിലും വിഷമതകള്‍ നേരിട്ടാല്‍ അവന്‍ ദൈവ പ്രീതി കാംഷിച്ചു കൊണ്ട് അതില്‍ അവന്‍ ക്ഷമ കൈകൊള്ളുന്നു . ഒരു വിട്ടുമാറാത്ത രോഗം ബാധിച്ച്ചവനും ഇത് ദൈവത്തിന്റെ പരീക്ഷണം മാത്രമാണെന്ന് കരുതി അവന്‍ ക്ഷമ അവലംപിക്കുന്നു. നമ്മുടെ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന എല്ലാ കാര്യത്തിലും വിജയിച്ചാല്‍ പിന്നെ നമ്മ്മുടെ ജീവിതത്തിനു അര്‍ത്ഥമില്ലല്ലോ .. ഈ ലേഖനം ഒന്ന് കൂടി വിഷതമായി എഴുതാമായിരുന്നു എന്നൊരു തോന്നല്‍.. തോന്നല്‍ മാത്രമാ കേട്ടോ ...ഇനി അത് പറഞ്ഞത് കൊണ്ട് പോയി തൂങ്ങാന്‍ നോക്കണ്ട... ആശംസകള്‍..
ReplyDeleteഇതിന്ടെ ഒരു ഹൈന്ദവ വശം കൂടി പറയട്ടെ
Deleteഎല്ലാം ദൈവം അറിയുന്നു - അവന്‍ അറിയാതെ ഒരു പുല്‍ കൊടി പോലും ചലിക്കില്ല എന്നാ വിശ്വാസത്തില്‍ ആണെങ്കിലും
നമുടെ ജനനവും മരണവും ദൈവം അറിയുന്നു
അവനു വേണമെങ്ങില്‍ നമ്മെ പിന്‍ തിരിപ്പിക്കം
അവന്‍ അത് ചെയുന്നില്ല എങ്കില്‍ കരുതി കൊള്ളുക നിന്റെ സമയം ആയി
ആ സമയം വരുമ്പോള്‍ നാം മരണത്തിലേക്ക് പോകുകയോ മരണം നമ്മിലേക്ക് വരുകയോ ചെയും
ഹിന്ദുവിന് പേടിക്കേണ്ട ആവശ്യം ഇല്ല
അവന്ടെ വിശ്വാസം അനുസരിച്ച് പുനര്‍ ജന്മം ഉണ്ട് - നന്മ തിന്മകള്‍ അനുസരിച്ച് അവന്‍ അത് അനുഭവിച്ചു തീര്‍ക്കാന്‍ പറ്റിയ ഗര്‍ഭ പാത്രം കണ്ടു പിടിച്ചു മടങ്ങി വന്നു കൊള്ളും-
പിന്നെ അവന്ടെ ദൈവങ്ങളും - രാമനും കൃഷ്ണനും ഒക്കെ ആത്മഹത്യ ചെയ്തവര്‍ ആണല്ലോ ?
അത് കൊണ്ട് നോ പ്രോബ്ലം - ഹിന്ദു നീ ധൈര്യമായി - സ്വച്ചന്ത മൃത്യു വരിച്ചു കൊള്ളൂ
അത് ചെയാനുള്ള ധീരത ഉണ്ടാകണം എന്ന് മാത്രം
സനല്‍
@ saki,
ReplyDelete"ഒരു നല്ല വാക് പറയാന്‍,"നിന്‍റെ വേദനകള്‍ ഞാന്‍ അറിയുന്നു" ഒരു സ്വാന്തന വാക്ക് പറയുന്നതിന്റെ വില ഭൂരിപക്ഷം പേര്‍ക്കും അറിയുകയും ഇല്ല മെനകെടാരുമില്ല." താങ്കളുടെ ഈ വാക്കുകളോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.
@വാഴക്കോടന്‍ // vazhakodan,
ReplyDeletekallambalam,
ഉമ്മു അമ്മാര്‍.
നല്ല വാക്കുകള്‍ക്ക് ഒരായിരം നന്ദി.
ഉമ്മു അമ്മാറിന്റെ വരികൾ നന്നായി. പക്ഷേ അവസാനം പറഞ്ഞതു മാത്രം ബോറായിപ്പോയോന്നൊരു സശയം....
ReplyDeleteപ്രസക്തമായ ലേഖനം
ReplyDeleteഉമ്മു അമ്മാറിന്റെ വരികൾ നന്നായി, saki-യുടെ
കമെന്റുകളും.
ആത്മഹത്യകൾ കൂടുതലും നടക്കുന്നത് പെട്ടെന്നുള്ള വൈകാരിക സ്ഫോടനങ്ങളാലാണ് എന്നു തോന്നുന്നു. ആ ഒരു നിമിഷം ആരോടെങ്കിലും ഒന്ന് പറയാനുണ്ടെങ്കിൽ അവർ അതിൽനിന്നും പിന്മാറും.(മാനസികരോഗത്തിന്റെ ഭാഗമായി അത്മഹത്യാപ്രവണത ഉള്ളവരുടെ കാര്യമല്ല പറയുന്നത്.)
ReplyDeleteഅപൂർണ്ണമെങ്കിലും പ്രസക്തമായ വിഷയം.
ആശംസകളോടെ
satheeshharipad.blogspot.com
കാലിക പ്രസക്തം!
ReplyDeleteഅബ്സാര്‍, നിണ്റ്റെ ലേഖനം വാഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം എണ്റ്റെ അടുത്ത ഷോപ്പ് നടത്തിയിരുന്ന ഒരാളുടെ അനുഭവം എണ്റ്റെ മനസിനെ ഇന്നും നീറ്റുന്നു. അദേഹം എനോട് തുറന്നു സംസരികുന്ന കൂട്ടത്തിലായിരുന്നു എന്നാല്‍ അഭിമാനിയും പക്ഷെ അത് കൊണ്ട് തന്നെ എല്ലാം പറയാറില്ല. പക്ഷെ കൂടുതല്‍ വായനാ ശീലം ഉണ്ടായിരുന്ന അയാള്‍ പലപ്പൊഴും തെരുവില്‍ കിടക്കുന്ന വ്രദ്ധരായ ആളുകളുടെ അവസ്ഥ് പത്ര മാഗസിനില്‍ നിന്നും പത്രത്തില്‍ നിന്നും എന്നെ കാണിച്ച് സങ്കടം പറയാറുണ്ടായിരുന്നു. ആള്‍ വളരെ കാലം ഗള്‍ഫ് ജിവിതം കഴിഞ്ഞ് നാട്ടില്‍ കൂടിയിട്ട് മൂന്ന് വര്‍ഷത്തോളം അതില്‍ കുട്ടികളെ വിവാഹത്തിന്നായി വീട് എല്ലാം വില്‍ക്കേണ്ടി വന്നു അഭിമാനി ആയത് കൊണ്ട് ജനങ്ങളുടെ സഹായത്തിനായി കൈ നീട്ടിയില്ല.. പക്ഷെ അദേഹം വീട് വിറ്റതറിഞ്ഞ ഭാര്യ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. അദേഹത്തെ വനിത കമ്മീഷന്‍ വിളിപ്പിച്ചതിന്ന് പിറ്റെ ദിവസം അദേഹം ജീവിതമവസനിപ്പിച്ചു... സത്യത്തില്‍ മറ്റുളവരില്‍ നിന്നുള്ള സ്നേഹ ശുന്യത യാണ്‍ അദേഹത്തെ അതിനു പ്രേരിപ്പിചത് എന്ന് മനസിലാക്കുന്നു.. എന്നെ ഇന്നും അലട്ടുനത് രാവിലെ ൧൧ മണിക്ക് നിത്യ്‌വും ഒന്നിച്ച് ചായ കുടിക്കല്‍ പതിവൂള്ള ഞങ്ങള്‍ അന്നു അദേഹം കട തുറക്കാന്‍ വൈകിയപ്പോള്‍ സാദാരണ പോലെ ട്ടൌണില്‍ പോയതാവും ഒന്നു വിളിക്കണം എന്നു മനസു പറഞ്ഞപോള്‍ മറ്റൊരു ക്കൂട്ടുകാരനുമായി സംസരിച്ച് ഇരിക്കുന്നതിന്നാല്‍ അല്‍പം കഴിഞ്ഞു വിളിക്കാം എന്നു കരുതി വൈകി അര മണികൂറിന്ന് ശേഷം എണ്റ്റെ നാട്ടില്‍ നിന്നും കൂട്ടൂകാര്‍ അദേഹം ആത്മഹത്യ ചെയ്ത വിവരമാണു നല്‍കിയത്. ഇതിന്ന് ശേഷം എന്നെ അലട്ടുനത് ഞാന്‍ രാവിലെ ഒന്ന് വിളിച്ചിരുനെങ്കില്‍ അദേഹം എന്തെങ്കിലും പറഞ്ഞിരുനെങ്കില്‍ പിന്തിരിപ്പിക്കാമയിരുന്നു. അതിനാല്‍ നിണ്റ്റെ ഈ ലേഖനം അത്തരം ചിന്താഗതി ക്കാരേ അതില്‍ നിന്നും പിന്തിരിപ്പിക്കട്ടെ
ReplyDeleteവളരെ കാലിക പ്രസക്തിയുല്ല ഒരു വിഷയമാണ്ഇത്
ReplyDeleteഇങനെ ഒരു വിഷയം എഴുതിയതിയ അബ്സാരിനെ അബിനന്തിക്കുന്നു.
എനിക്ക് ഒരു സന്തര്‍വം വന്നപ്പോള്‍ ഞാന്‍ ഇത് പോലെ ചിന്തിചു.
പിന്നെ എനിക്ക് മനസ്സിലയി നമ്മല്‍
തോറ്റ് കൊദുക്കരുത്.അതിനു ശേശം എന്ത് വിഷമംവന്നാലും ഞാന്‍ തോറ്റു കൊഡുക്കാരില്ല
അബ്സാര്‍, അഭിനന്ദനം
ReplyDeleteഅഭിപ്രായം
ഹൃദയം കൊണ്ടുള്ള ചിന്തകൊണ്ടായിരിക്കുകയില്ല
ആത്മഹത്യാ ചിന്ത എന്നാണ് എനിക്ക് തോന്നുന്നത്
കാരണം
മസ്തിഷ്കം എളുപ്പവഴിയേ ചിന്തിക്കൂ
മരിക്കാൻ എന്തെളുപ്പം ജീവിക്കാനല്ലോ പ്രയാസം
liked it , well said
ReplyDeleteചിന്താർഹമായ ലേഖനം.
ReplyDeleteഅബ്സാർ പറഞ്ഞ പല കാര്യങ്ങളോടും യോജിപ്പാണ്. SAKI-യുടെ കമന്റുകളും പ്രസക്തമാണ്.
ഹ്ര്‌ദയം കൊണ്ട് എടുക്കുന്ന തീരുമാനങ്ങൾ വൈകാരികമായിരിക്കുമെന്നത് ശെരിയാണ്. അതേ സമയം മസ്തിഷ്കം കൊണ്ട് മാത്രം എടുക്കുന്ന തീരുമാനങ്ങളിൽ മനുഷ്യത്വത്തിന്റെ അംശം കുറഞ്ഞുപോകും എന്ന പ്രശ്നവുമുണ്ട്. സ്നേഹത്തിന്റെയും നിസ്വാർത്ഥതയുടേയും സഹതാപത്തിന്റേയും കാരുണ്യത്തിന്റേയും അംശങ്ങൾ കലരാത്ത ചിന്തകളും തീരുമാനങ്ങളും സമൂഹത്തിനു പൊതുവിൽ ദോഷകരമായിരിക്കുമെന്നത് നിസ്തർക്കമാണ്.
ഭരണാധികാരികളുടെ ചിന്തകളും തീരുമാനങ്ങളും മസ്തിഷ്ക്കത്തിന്റേത് മാത്രമാകുന്നത്കൊണ്ടാണ് യുദ്ധങ്ങൾ പോലും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അബ്സാറിന്റെ ലേഖനസാരാംശത്തിന്റെ വെളിച്ചത്തിൽ ആലോചിക്കുമ്പോൾ മനസ്സിലാകും.
എല്ലാ ചിന്തകളും തീരുമാനങ്ങളും ഹ്ര്‌ദയവികാരങ്ങളുടേയും മസ്തിഷ്ക്കത്തിന്റെ യുക്തിവിചാരങ്ങളുടേയും സമജ്ജസ്യത്തിൽ നിന്നാകുമ്പോൾ അത് പൊതുവെ വ്യക്തിക്കും സമൂഹത്തിനും ഗുണകരമാകും എന്ന് സാമാന്യമായി പറയാം എന്നു തോന്നുന്നു.
ലേഖനത്തിനു നന്ദി
@പടാര്‍ബ്ലോഗ്, റിജോ
ReplyDelete@Vinnie
@shahu
@SHAHANA
@ABDULLA JASIM IBRAHIM
@Pathfinder (A.B.K. Mandayi)
@kazhchakkaran
@hafeez
@Reji Puthenpurackal
@തൂവലാൻ
@Sujith
@Noushad Koodaranhi
@SaKi
@കണ്ണന്‍ | Kannan
@Sabu M H
@SUDHI
@hussain.m
@appachanozhakkal
@വാഴക്കോടന്‍ // vazhakodan
@kallambalam
@ഉമ്മു അമ്മാര്‍
@Mohammed
@തെച്ചിക്കോടന്‍
@Satheesh Haripad
@വി കെ ബാലകൃഷ്ണന്‍
@Basheer
@usman
@sunny
@SHAMROZ
@പള്ളിക്കരയില്‍
വായിക്കുകയും അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തതിന് ഒരായിരം നന്ദി...
കൂടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്....
സ്നേഹത്തോടെ...
പൂര്‍ണമായും യോജിക്കുന്നു.. ആ ആശയത്തെ.. സാകി പറഞ്ഞത് യുക്തി പരമായി ശരി ആണ് എങ്കിലും ഉദേശശുദ്ധി മാത്രമേ ഞാന്‍ നോക്കുന്നുള്ളൂ .. ആത്മഹത്യ ഒരു പ്രശ്നത്തിനും ഉത്തരം അല്ല..
ReplyDeleteവായിച്ചു..പൂര്‍ണമായും യോജിക്കുന്നു ആ ആശയ ശുദ്ധിയെ..
ReplyDeleteചില വീക്ഷണങ്ങളില്‍ വിയോജിക്കുന്നുവെങ്കിലും ഗവേഷണാത്മകമായ ലേഖനം..ചിന്തയുടെ ഒരു നേരിയ തന്തുവിലായിരിക്കും ഇത്തരം തീരുമാനങ്ങള്‍ ജനികുന്നത്.. ആകസ്മികമെന്നോണം, ആത്മഹത്യക്ക് ശ്രമിച്ച് നട്ടെല്ലും രണ്ടുകാലുകളും തകര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഒരു സഹപ്രവര്‍ത്തകനെ ഇന്നലെ സന്ദര്‍ശിച്ചു..ആ നൊമ്പരം മായുന്നതിനു മുന്നേ വായിച്ച ലേഖനമായതു കൊണ്ട് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു........
ReplyDeleteപ്രിയ അബ്സർ. താങ്കളുടെ നിരീക്ഷണവും അഭിപ്രായവും ശരിതന്നെ. ഇതേ വിഷയത്തിൽ അവധൂതന്റെ ചിന്ത ഇങ്ങനെ പൊകുന്നു. http://mymaharajas.blogspot.com/2010/12/blog-post_04.html ഈ ലിങ്ക് ശ്രദ്ധിക്കുമല്ലോ.
ReplyDeleteനോക്കി ക്രിസ്റ്റി ബായ്...
ReplyDeleteനല്ല വരികള്‍...
"മരിക്കുവാന്‍ പോലും ഭയാക്കാതിരിപ്പോന്
ജീവിക്കുവാന്‍ മാത്രമെന്തിത്രെമേല്‍ ഭയം..?
ചങ്ങാതീ.
ReplyDeleteചിന്തകളെ നിയന്ത്രിക്കുന്നത് മസ്തിഷ്കം മാത്രമാണെന്ന് താങൾക്ക് അറിയാമായിരിക്കും എന്നു കരുതുന്നു. സന്തോഷവും സങ്കടവും പ്രണയവും നിരാശയും എല്ലാം ഉത്ഭവിക്കുന്നത് അവിടെ നിന്ന്. അതിനാൽ തന്നെ അതിൽ സംഭവിക്കുന്ന എന്തും നമ്മുടെ പ്രവർത്തികളെയും അതിലൂടെ ജീവിതത്തെയ്യും ബാധിക്കുന്നു. ആത്മഹത്യ ഇത്തരത്തിലുള്ള ഒരു മാനസികാവസ്ഥയുടെ ബഹിർസ്ഫുരണം മാത്രമാണ്. അഥവാ അപ്രകാരം കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണ്. നിർഭാഗ്യവശാൽ അത്തരം ഒരു സമീപനത്തിലേക്ക് നമ്മുടെ സമൂഹം വളർന്നു വന്നിട്ടില്ല. ബാക്കി സിദ്ധാന്തങ്ങളെല്ലാം പറയാൻ മാത്രമെ കൊള്ളൂ, ആത്മഹത്യാ ചിന്താഗതി ഒഴിവാക്കണമെങ്കിൽ ചികിത്സ (മരുന്നും മരുന്നില്ലാതെയും )കൂടിയേ തീരൂ. ബാക്കിയെല്ലാം താത്കാലിക മോചനം മാത്രമെ നൽക്കൂ.
ആയുര്‍വേദത്തില്‍ ഹൃദയത്തെയും മനസ്സിന്റെ ഇരിപ്പിടമായി കണക്കാക്കുന്നുണ്ട്...
ReplyDeleteആ രീതിയില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്...
ഇവിടെ ക്ലിക്കിയാല്‍ അതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാകാം...
ആധുനിക വീക്ഷണം ആ കാഴ്ചപ്പാടിന് എതിരാണ് എങ്കിലും...
ഏറ്റവും വേഗതയില്‍ സഞ്ചരിക്കുന്ന കണത്തെ കുറിച്ച് പോലും തിരുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്ന സമയം അല്ലേ ഇത് ...
ഇപ്പോള്‍ ഉള്ള പല സിദ്ധാന്തങ്ങളും/കണ്ടെത്തലുകളും ഭാവിയില്‍ പൊളിച്ചെഴുത്തിന് വിധേയമായേക്കാം...
കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കട്ടെ....
അന്ന് ഒരു പക്ഷേ ഹൃദയവും, മനസ്സും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞേക്കും....
aathmathyaye njan prolaahippikkunnillenkilum....athine njan thalliipparayunnilla....kaaranam.. athahathya chetha oru vyakthiye naam kalleriyunnathu nammude sukha saukaryankaludeyum,santhoshathinteyumokke parisarathuninnukondanu... ayalanubhavikkunna manovishamngal namukkengane manasilakkan kazhiyum...? pinne sarvasakthanaya daiathodu: manushyarkku jeevan nalkanulla kazhivu tharathatu pole jeevanedukkanulla kazhivum tharathirunnoode....?..........
ReplyDeleteആത്മഹത്യ ചെയ്ത വ്യക്തിയെയല്ല, മറിച്ച് ആത്മഹത്യയെയാണ് നാം കല്ലെറിയേണ്ടത്. കാരണം ആത്മഹത്യ ചെയ്ത് കഴിഞ്ഞവനോട് പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.
ReplyDeleteമനോവിഷമങ്ങള്‍ അനുഭവിക്കുന്നവരെല്ലാം ആത്മഹത്യയില്‍ അഭയം കണ്ടെത്താന്‍ നിന്നാല്‍ ഇന്ന് എത്രപേര്‍ കേരളത്തില്‍ അവശേഷിക്കുന്നുണ്ടാകും. എന്ത് പ്രശ്നം ഉണ്ടെങ്കിലും, ആത്മഹത്യ ഒഴികെയുള്ള മറ്റു പരിഹാര മാര്‍ഗങ്ങളെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്.
എനിക്കു പരിചയമുള്ള ഒരാളുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തി. പക്ഷെ ഒരന്തർമുഖനായിരുന്നു.ഒരു സഹപാഠി വഴി താൽക്കാലികമായി കിട്ടിയ ജോലി ചെയ്തു വരികയായിരുന്നു. അതിനിടയ്ക്ക് ഒരു ത്വക് രോഗം കൂടി പിടി പെട്ടു. ആത്മഹത്യയ്ക്കു ശ്രമിച്ചു. രക്ഷപ്പെട്ടു ( ഞരമ്പ് മുറിഞ്ഞില്ല, ചാടിയ കിണറ്റിൽ വേണ്ടത്ര വെള്ളം ഉണ്ടായിരുന്നില്ല ). ഇപ്പോൾ വിവാഹിതൻ, അച്ഛൻ, ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ..
ReplyDeleteavasarochithamaya veekshanam aadyame abhinandanam ariyikkate...pakshe enikkoru doubt pakwatha ethatha kuttikalude karyathil ok anubhavasambathullavarum athmahathyaye kurich chinthikkunnathanu kashtam!!!!
ReplyDeleteby jil
valare nalla lekhanam
ReplyDeletegood
ReplyDeletevery good article..congratz..
ReplyDeleteഒരാളുടെ ഓരോ ദിവസത്തെയും ഉന്‍മേഷമാക്കുന്നത് സ്വപ്നങ്ങളാണ്. അതായത് സഫലമായി കാണണം എന്ന് ആഗ്രഹമുള്ള ഓരോ കാര്യവും. സ്നേഹിക്കുന്ന പെണ്ണിനെ സ്വന്തമാക്കാന്‍, ഒരു സ്വപ്ന ഭവനം പൂര്‍ത്തിയായി കാണുവാന്‍., സ്വന്തമായി ഒരു സംരംഭം തുടങ്ങി വിജയിക്കുവാന്‍..,...അങ്ങനെയങ്ങനെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിനു അര്‍ത്ഥമുണ്ടാകുന്നത്.,. ഈ പറഞ്ഞതൊക്കെ ഒരാള്‍ നേടി എന്നിരിക്കട്ടെ, പുതിയ സ്വപ്നങ്ങളൊന്നും അയാളില്‍ ബാക്കിയില്ലെന്കില്‍ ജീവിതം നിരര്‍ത്ഥകവും വിരസമാകും.
ReplyDeleteനീരിക്ഷണങ്ങളും,ഉദാഹരണങ്ങളും മികച്ചുനില്‍ക്കുന്നു,ആ എഴുത്തിനുംചിന്തക്കും ആശംസകള്‍
ReplyDeleteജീവിതത്തിലെ ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടം മാത്രമാണ് ആത്മഹത്യ...നിരാശ...വിഷാദം എന്നിവ മൂലവും ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് കണ്ടിടുണ്ട്...ദു:ഖങ്ങള്‍ ഇല്ലാത്ത ജീവിതമില്ല...അതില്‍ നിന്നും രക്ഷപെടാന്‍ ആത്മഹത്യയില്‍ അഭയം തേടാന്‍ തുടങ്ങിയാല്‍ കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ ജനസംഖ്യ വളരെ കുറവായേനെ...പലപ്പോളും ചുറ്റുമുള്ള ലോകത്തെ മറന്നു സ്വയം ഉള്ളിലേക്ക് ഒതുങ്ങുമ്പോള്‍ ആണ് അത്തരം പ്രവണത ഉടലെടുക്കുന്നത്...തികച്ചും സ്വാര്‍ത്ഥമായ ചിന്ത...ദൈവ വിശ്വാസിയായ...ഒരുപാട് സ്വപ്ങ്ങള്‍ ഉള്ള...അതിനായി പ്രയത്നിക്കാന്‍ തയ്യാറുള്ള ആരും തന്നെ ഈ മാര്‍ഗം സ്വീകരികില്ല...നല്ല ലേഖനം ആണ് ഡോക്ടര്‍....ആശംസകള്‍...
ReplyDeleteഒരു സ്വപ്നാടകന് ഈ വിഷയത്തില്‍ പറയാനുള്ളത് കൂടി കേള്‍ക്കൂ. വായിക്കുന്നവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്കും ഉള്ള നന്ദി മുന്‍കൂറായി അറിയിക്കുന്നു.
ReplyDeletehttp://www.marekkar.blogspot.in/2012/07/blog-post_29.html
അബ്സര്‍ ഭായ് ,
ReplyDeleteനല്ല പോസ്റ്റ് ...എനിക്കിഷ്ടമായി. ഇതില്‍ സൂചിപ്പിക്കുന്ന പോലെ ഒരു ഭാഗ്യവാനാണ് ഞാന്‍.,. . പലപ്പോഴും ആത്മഹത്യ ചെയ്താലോ എന്ന് കരുതിയിട്ടുണ്ട്. അത് മരിക്കാന്‍ ഇഷ്ടമുണ്ടായിട്ടല്ല. മറിച്ച്, മരിച്ചു കഴിഞ്ഞുള്ള ജീവിതം എന്തായിരിക്കും എന്നുള്ള ഒരുതരം ആകാംക്ഷ കൊണ്ട്..പക്ഷെ മരിച്ചാല്‍ പിന്നെ ഈ ജീവിതത്തിലേക്ക് ഒരു തിരിച്ചു വരവില്ലല്ലോ..അത് കൊണ്ട് ആത്മഹത്യ ചെയ്യാന്‍ ഇഷ്ടവുമല്ല. ഹി ഹി..ആത്മഹത്യ ചെയ്യാന്‍ പോകുന്നവര്‍ ഈ ഒരൊറ്റ കാര്യം ആലോചിച്ചാല്‍ മതി..അപ്പോള്‍ പിന്നൊരിക്കലും ആത്മഹത്യ ചെയ്യില്ല. അതെ സമയത്ത് നമ്മള്‍ ആത്മഹത്യയെ കുറിച്ച് ഇടയ്ക്കു ചിന്തിക്കുന്നത് നല്ലതാണെന്നും തോന്നാറുണ്ട്. ജീവിക്കാന്‍ ഒരു ഊര്‍ജം ഒക്കെ കിട്ടും അപ്പോള്‍. ,...
നല്ല ലേഖനം
ReplyDeleteവര്‍ക്ഹോളിക് ആയ, പണം എന്തുചെയ്യണമെന്നറിയാത്ത, ജീവിതത്തില്‍ എന്തു കിട്ടിയാലും സന്തോഷിക്കാനാവാത്ത ഒരു കൂട്ടം ആള്‍ക്കാര്‍ ഒന്നിച്ചു വല്ല മലമുകളിലൊക്കെ പോയി ആത്മഹത്യ ചെയ്യാറുണ്ടെന്ന് കേട്ടിട്ടുണ്ട് (ജപ്പാന്‍ ആണെന്ന് തോന്നുന്നു).അവരെ പിന്തിരിപ്പിക്കാന്‍ പ്രയാസമായെക്കും.പക്ഷെ,നമ്മുടെ നാട്ടില്‍ നടക്കുന്ന ആത്മഹത്യകളില്‍ പലതും ഒഴിവാക്കാന്‍ കഴിയുന്നതാണ്.ജീവിച്ചു കൊതിതീര്‍ന്നാവില്ലല്ലോ.അല്ലെങ്കില്‍ ഏതെന്കിലും മാനസിക അസ്വാസ്ഥ്യങ്ങള്‍ . പ്രതിസന്ധികളെ നേരിടാനുള്ള കരുത്തില്ലായ്മ കൊണ്ട്...പുതിയ തലമുറ എല്ലാ പ്രതിസന്ധികളില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നു .
ReplyDeleteചെറിയ കുട്ടികള്‍ പോലും നിസ്സാര കാര്യങ്ങളില്‍ അച്ഛനമ്മമാരോട് പിണങ്ങി ആത്മഹത്യ ചെയ്ത ഒന്നിലേറെ സംഭവങ്ങള്‍ എന്റെ ചെറിയ ഗ്രാമത്തില്‍ പോലും നടന്നിട്ടുണ്ട് .അധ്യാപകര്‍ക്ക് കുട്ടികളെ വഴക്ക് പറയാന്‍ ഭയം. ഒന്നും നേരിടാനുള്ള കരുത്തില്ലാതെ വളര്‍ത്തുന്ന ഈ കുട്ടികള്‍ വിവേകത്തിനു പകരം വികാരങ്ങള്‍ക്ക് അനുസരിച്ച് നീങ്ങും.ഹൃദയം കൊണ്ട് മാത്രം വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കും.
പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവം.
doctor sir very good keep it up .thanks a lot for a god page
ReplyDeleteനല്ല ലേഖനം അഭിനന്ദനങ്ങള്‍...
ReplyDeleteജീവിക്കുവാന്‍ ഒട്ടും ആഗ്രഹം തോന്നാത്ത സര്‍വ്വത്ര നിരാശ ബാധിക്കപ്പെട്ട ഒരുവന്‍ മരണത്തിന്റെ വഴി തിരഞ്ഞെടുത്താല്‍ എന്തിനവനെ പിന്തിരിപ്പിക്കണം.
കാരണം മരണത്തിന്റെ വഴി തിരഞ്ഞെടുക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ ജീവന്‍ നല്‍കാന്‍ ആരെക്കൊണ്ടും സാധ്യമല്ല. ജീവനേക്കാള്‍ മൂല്യം ഉള്ളതായി ലോകത്ത് ഒന്നും ഇല്ല.
Deleteആത്മഹത്യയെ കുറിച്ചുള്ള നല്ല ലേഖനം അബ്സര്‍ ..!
ReplyDeleteഎനിക്കൊരു സംശയം ഉണ്ട് >>>>മസ്തിഷ്ക്കം കൊണ്ട് നാം നടത്തുന്ന ചിന്തകളും ...തൊട്ട തുടങ്ങി ഇത് ബ്രെയിന്‍ കൊണ്ട് / മസ്തിഷ്ക്കം കൊണ്ട് ചിന്തിക്കുന്നതിനുള്ള ഉദാഹരണമായി എടുക്കാം <<<< അതില്‍
ഞാന്‍ കാണുന്നത് സിനിമയാണ് , അത് അഭിനയമാണ് ,എന്നൊക്കെ ഒരായിരം വട്ടം മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയാലും അവര് കരയുമ്പോള്‍ കൂടെ കരയുന്നത് ഒരു രാഗമാണോ ഡോക്ടര്‍ ...:)
എന്തിനു കൂടുതല്‍ പറയുന്നു ഷൂട്ടിംഗ് വരെ നേരിട്ട് കാണിച്ചു തന്നിട്ടുണ്ട് എന്നാലും ഞാന്‍ കരയും അതില്‍ ഒരു മാറ്റവും ഇല്ല ...
സത്യം പറഞ്ഞാല്‍ ഇപ്പൊ സങ്കടപ്പെടുന്ന സിനിമ കാണല്‍ നിര്‍ത്തി...
മറ്റൊന്നുമല്ല കൂടെ ഇരിക്കുന്നവര്‍ക്ക് നാണക്കേട് വരുത്തണ്ടാ എന്ന് വിചാരിച്ചാ ...:)
രാഗമോ ?? :)
Deleteനോക്കട്ടെ, ഇതിനു ഒരു മരുന്ന് കണ്ടുപിടിക്കാന്‍ പറ്റുമോ എന്ന്...
എന്തായാലും പരീക്ഷിച്ചു നോക്കാന്‍ ഒരു ഇര സോറി രോഗി ഉണ്ടല്ലോ...:)
ith vaayichal theerchayayum aathmahathyakk udhesikkunna eathoralum pinmarum..im sure..!! exlent job.. realy i lyk it..
ReplyDeletegud..
ReplyDeleteവളരെ നല്ല ലേഖനം, നല്ലരിവുകള്‍ അല്പം കിട്ടിയതിനു നന്ദി പറയുന്നു...
ReplyDelete